Home കർണാടക ബെംഗളൂരു മെട്രോ റെഡ് ലൈൻ: തുരങ്കപാതയില്‍ 12ഉം, ഉയരപ്പാതയില്‍ 15ഉം സ്റ്റേഷനുകള്‍; സര്‍ജാപുര്‍ – ഹെബ്ബാള്‍ ലൈനിന്റെ വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു മെട്രോ റെഡ് ലൈൻ: തുരങ്കപാതയില്‍ 12ഉം, ഉയരപ്പാതയില്‍ 15ഉം സ്റ്റേഷനുകള്‍; സര്‍ജാപുര്‍ – ഹെബ്ബാള്‍ ലൈനിന്റെ വിവരങ്ങള്‍ പുറത്ത്

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ടത്തിലെ ആദ്യ ഫേസില്‍ നിർമിക്കുന്ന സർജാപുർ – ഹെബ്ബാള്‍ സ്ട്രെച്ചിന്റെ വിവരങ്ങള്‍ പുറത്തുവന്നു.കേന്ദ്രാനുമതി ലഭിക്കാൻ ഇനിയും കുറച്ച്‌ മാസങ്ങളെടുത്തേക്കുമെങ്കിലും ഡിപിആർ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. റെഡ്‌ലൈൻ 3A ഘട്ടം എന്നാണ് സർജാപുർ – ഹെബ്ബാള്‍ സ്ട്രെച്ചിനെ ഡിപിആറില്‍ വിശേഷിപ്പിക്കുന്നത്. ഇതില്‍ 14.28 കിലോമീറ്റർ ഭൂഗർഭപാതയാണ്. ഈ പാത സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കൊടുവിലാണ് പദ്ധതിയുടെ നടപ്പാക്കലിന്റെ ഘട്ടത്തിലേക്ക് ഇപ്പോള്‍ കടന്നിരിക്കുന്നത്.ഈ ലൈനിന്റെ ആകെ ദൂരം 37.8 കിലോമീറ്ററാണ്. ഇതില്‍ 23.52 കിലോമീറ്റര്‍ ഉയരപ്പാതയായിരിക്കും. തുരങ്കപാതയും ഉയരപ്പാതയും ചേർന്ന് നിർമാണച്ചെലവ് അല്‍പ്പം കൂട്ടുന്നുണ്ട്. 25,999 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2033 ഏപ്രില്‍ മാസത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് ശ്രമം. 2027 മെയ് മാസത്തില്‍ ആരംഭിച്ചാല്‍ മാത്രമേ ഇത് നടക്കൂ. നിലവില്‍ കേന്ദ്രാനുമതി എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.ആകെ 27 സ്റ്റേഷനുകളാണ് സർജാപുർ – ഹെബ്ബാള്‍ സ്ട്രെച്ചില്‍ ഉണ്ടാവുക. ഇതില്‍ 15 എണ്ണം ഉയരപ്പാതയിലായിരിക്കും. ബാക്കി 12 എണ്ണം തുരങ്കപാതയിലും. ഗംഗാനഗർ മുതല്‍ ഹെബ്ബാള്‍ വരെയാണ് ഉയരപ്പാത വരിക.ഉയരപ്പാതയിലെ സ്റ്റേഷനുകള്‍സർജാപുരംസോമപുരഡോമ്മസാന്ദ്രമുത്താനല്ലൂർ ക്രോസ്കോടതിഅംബേദ്കർ നഗർകാർമലാരാംകാവേരി നഗർകൈകൊണ്ടനഹള്ളിസൗത്ത് എൻഡ് ക്രോസ്ഇബ്ലൂർ – (ഇവിടെ നിലവിലുള്ള ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും)അഗര ജംഗ്ഷൻജക്കസാന്ദ്രതുരങ്കപാതയിലെ സ്റ്റേഷനുകള്‍കോറമംഗല 3rd ബ്ലോക്ക്കോറമംഗല 2nd ബ്ലോക്ക് / സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ഡയറി സർക്കിള്‍നിംഹാൻസ്ഡബിള്‍ റോഡ്മിഷൻ റോഡ്കലിംഗ റാവു റോഡ്ഹഡ്സണ്‍ സർക്കിള്‍കെ.ആർ സർക്കിള്‍ബസവേശ്വര സർക്കിള്‍ / ചാലൂക്യ ബാങ്ക് ഒഫ് ഇന്ത്യമേക്രി സർക്കിള്‍

You may also like

error: Content is protected !!
Join Our WhatsApp Group