Home കർണാടക ബെംഗളൂരുവില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം

by ടാർസ്യുസ്

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം രാജൻകുണ്ടെയില്‍ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പ്രഭാത സവാരിക്കായി പുറത്തിറങ്ങിയ പ്രദേശവാസിയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് ആരാണെന്നും സംഭവത്തിന് പിന്നിലെ സാഹചര്യം എന്താണെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസ് നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group