ബംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിച്ച ഓണാരവം 2026 സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 9 മണിക്ക് പായസ മത്സരവും, പൂക്കള മത്സരവും നടന്നു. തുടർന്ന് കൾച്ചറൽ പ്രോഗ്രാം, BMF മലയാളി ശ്രീമാൻ, BMF മലയാളി മങ്ക മത്സരവും, കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോയും ശിങ്കാരിമേളവും അരങ്ങേറി. ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളന ത്തിൽ കർണാടക വനം വകുപ്പ് മന്ത്രി ശ്രീ. രാമലിംഗ റെഡി മുഖ്യ അതിഥിയായിരുന്നു.

മൂവാറ്റുപുഴ എംഎൽഎ ശ്രീ. മാത്യു കുഴൽ നാടൻ, സിനിമ നടി അംബിക, നടൻ സാജു നവോദയ, ഫാ. ടോണി എ ജെ, പ്രസിഡന്റ് ജോജോ പി ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് E J ജോ.സെക്രട്ടറി ബീന പ്രവീൺ. ജോ. ട്രഷറർ ചാർലി മാത്യു മലയാള മനോരമ ജനറൽ മാനേജർ ശ്രീ. സുന്ദരം പരമശിവം എന്നിവർ അതിഥികളായി. സഹൽ അവതരിപ്പിച്ച ബബിൾ ഷോ, പിന്നണി ഗായകരായ അഫ്സൽ, അഖില ആനന്ദ് എന്നിവരുടെ സംഗീത നിശ എന്നിവയും അരങ്ങേറി.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം ലൈലാക്ക് സ്റ്റോഴ്സ്, രണ്ടാം സമ്മാനം കെ ഷാജി, മൂന്നാം സമ്മാനം കെ.സി. ബിജു(ബോസ് കൺസൾട്ടൻസി) എന്നിവരും നേടി. പായസ മത്സരത്തിൽ ഒന്നാം സമ്മാനം ജോർലി ജയ്സിനും, രണ്ടാം സമ്മാനം ഷാന്റി ചാക്കോ, മൂന്നാം സമ്മാനം മിനി ജോൺ എന്നിവരും നേടി.