Home കർണാടക ബെംഗളൂരുവില്‍ 40% കമ്മീഷൻ കിട്ടാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനങ്ങില്ല; 10 വര്‍ഷമെടുത്തിട്ടും പൂര്‍ത്തിയാകാത്ത ഈജിപുര ഫ്ലൈഓവറിന്റെ കഥ

ബെംഗളൂരുവില്‍ 40% കമ്മീഷൻ കിട്ടാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനങ്ങില്ല; 10 വര്‍ഷമെടുത്തിട്ടും പൂര്‍ത്തിയാകാത്ത ഈജിപുര ഫ്ലൈഓവറിന്റെ കഥ

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ട്രാഫിക് പ്രശ്നങ്ങളുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഒരു ശരാശരി ബെംഗളൂരു ജോലിക്കാരൻ ഒരു വർഷത്തില്‍ ഏതാണ്ട് ഒരു മാസത്തോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കഴിയുന്നു എന്നാണ് കണക്ക്.നഗരത്തില്‍ ജോലി ചെയ്ത് ജീവിക്കുന്നവരുടെ സാമൂഹ്യജീവിതം വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്യപ്പെടാൻ തുടങ്ങിയതോടെ യുവാക്കള്‍ മറ്റ് നഗരങ്ങള്‍ക്ക് പരിഗണന നല്‍കാൻ തുടങ്ങിയിരിക്കുന്നു. ടെക് കമ്പനികളും ഹൈദരാബാദും ചെന്നൈയും പൂനെയും അമരാവതിയും വിശാഖപട്ടണവുമെല്ലാം തെരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ഇതിനെല്ലാം അടിസ്ഥാന കാരണം കർണാടകയിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേടാണ്. അഴിമതിയുടെ കൂത്തരങ്ങാണ് കർണാടകയിലെ, പ്രത്യേകിച്ച്‌ ബെംഗളൂരുവിലെ ഉദ്യോഗസ്ഥ സംവിധാനവും രാഷ്ട്രീയ നേതൃത്വവും.

ഇതിനൊരു മികച്ച ഉദാഹരണമാണ് ഈജിപ്പുര ഫ്ലൈഓവർ പദ്ധതി. 2017ല്‍ തുടങ്ങിയ ഈ പാലത്തിന്റെ പണി 10 വർഷമായിട്ടും പൂർത്തീകരിക്കാൻ മാറിമാറി വന്ന സർക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കോറമാംഗല – ഈജിപുര മേഖലയിലെ ട്രാഫിക് തടസ്സം നീക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ തൂണുകള്‍ കഴിഞ്ഞ പത്ത് കൊല്ലമായി ട്രാഫിക് തടസ്സത്തിന്റെ പ്രധാന കാരണമായി മാറിയിരിക്കുന്നു.40% കമ്മീഷൻ കിട്ടാതെ അനങ്ങില്ല!ഈജിപ്പുര ഫ്ലൈഓവർ പദ്ധതി ഇത്രയധികം വൈകിയതിനു പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ കർണാടകയിയിലെ “40% കമ്മീഷൻ” വ്യവസ്ഥയാണ് യഥാർത്ഥ പ്രശ്നം എന്നാണ് റിപ്പോർട്ടുകള്‍. കർണാടക സ്റ്റേറ്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ മുൻ ബിജെപി സർക്കാറിനെതിരെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നു. ഓരോ വികസന പദ്ധതികള്‍ക്കും 40% വരെ കമ്മീഷൻ നല്‍കേണ്ടി വരുന്നു എന്ന് അവർ പരസ്യമായി ആരോപിച്ചു.

ഫണ്ട് റിലീസ് ചെയ്യുന്നതിനും ടെൻഡർ നടപടികള്‍ അംഗീകരിക്കുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വൻതുക കമ്മീഷൻ ആവശ്യപ്പെടുന്നുവെന്നായിരുന്നു അവരുടെ പരാതി.കമ്മീഷൻ വിഹിതം നല്‍കാത്തതിനെ തുടർന്ന് ഫണ്ടുകള്‍ വൈകി. പണി പൂർത്തിയാക്കിയ ഭാഗങ്ങളുടെ ബില്ലുകള്‍ മാറിക്കിട്ടാതായി. ഇഥെല്ലാം കരാറുകാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. നിർമ്മാണം ഏറ്റെടുത്ത സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സാമ്പത്തികമായി തകർന്നതിനും പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിനും പിന്നില്‍ ഈ ഫണ്ട് തടസ്സങ്ങളും കമ്മീഷൻ സമ്മർദ്ദങ്ങളുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കമ്മീഷൻ തർക്കങ്ങള്‍ കാരണം കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകില്ല. ഈജിപുര ഫ്ലൈഓവർ റീടെൻഡർ ചെയ്യാനുണ്ടായ കാലതാമസത്തിനു പിന്നിലും ഇതേ പ്രശ്നമാണ്. പുതിയ കരാറുകള്‍ നല്‍കുമ്പോഴും തുക കൃത്രിമമായി കൂട്ടിക്കാണിക്കുന്നതിനും കമ്മീഷൻ നിശ്ചയിക്കുന്നതിനും വേണ്ടിയുള്ള കാലതാമസമാണ്.ഈജിപുര ഫ്ലൈഓവർ കരാർ ആദ്യമായി ലഭിച്ച സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ക്രൂരമായ നിലപാടുകളാണ്.

അനുവദിച്ച സമയം കഴിഞ്ഞിട്ടും പദ്ധതിയുടെ പകുതി പോലും പൂർത്തിയാക്കാൻ അവർക്കായില്ല. തുടർന്ന് 2022-ല്‍ ബി.ബി.എം.പി ഈ കരാർ റദ്ദാക്കി.കഴിഞ്ഞ മെയ്മാസത്തില്‍ കേട്ടിരുന്നത് ഈ ഫ്ലൈഓവർ ഒക്ടോബറില്‍ തുറക്കും എന്നാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പറയുന്നത് ഇത് ഇനിയും നീളും എന്നാണ്. അടുത്ത വർഷത്തോടെ മാത്രമേ ഫ്ലൈഓവർ തുറക്കാനാകൂ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡിസംബർ അവസാനം പദ്ധതി പൂർത്തിയാക്കുമെന്ന പുതിയ സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അതും പാലിക്കപ്പെടാൻ സാധ്യത കുറവാണ്. ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തത് പണിയുടെ വേഗത കുറയ്ക്കുന്നുണ്ട്. സർജാപ്പൂർ റോഡിലെ വാട്ടർ ടാങ്കിന് സമീപമുള്ള എൻട്രി, എക്സിറ്റ് റാംപുകള്‍ അടുത്ത വർഷമേ പൂർത്തിയാകൂ. റാംപുകള്‍ നിർമ്മിക്കുന്നതിന് പുതിയ സ്ഥലമേറ്റെടുപ്പ് ആവശ്യമായതാണ് ഇത് കൂടുതല്‍ വൈകാൻ കാരണം.

You may also like

error: Content is protected !!
Join Our WhatsApp Group