Home കർണാടക അഹമ്മദാബാദ്-ബെംഗളൂരു ഫ്ലൈറ്റ് യാത്രയേക്കാള്‍ സമയം വേണം എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക്’;വൈറലായി വീഡിയോ

അഹമ്മദാബാദ്-ബെംഗളൂരു ഫ്ലൈറ്റ് യാത്രയേക്കാള്‍ സമയം വേണം എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക്’;വൈറലായി വീഡിയോ

by ടാർസ്യുസ്

ബെംഗളൂരിലെ ഗതാഗതക്കുരുക്ക് തീർക്കുന്ന ദുരിതം വിവരിച്ചുളള യുവാവിൻ്റെ ഇൻസ്റ്റഗ്രാം വീഡിയോ വൈറല്‍. അഹമ്മബാദില്‍ നിന്നും ബെംഗളൂരിലേക്ക് ഫ്ലൈറ്റില്‍ വരുന്നതിനേക്കാള്‍ സമയമാണ് ബെംഗളൂരു എയർപോർട്ടില്‍ നിന്നും നഗരത്തിലേക്ക് വേണ്ടി വന്നത് എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.പ്രിയങ്ക് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. ബെംഗളൂരു എയർപോർട്ടില്‍ നിന്നും ഫ്ലൈറ്റ് ഇറങ്ങിയതിന് ശേഷമുള്ള യാത്ര മറ്റൊരു നീണ്ട യാത്ര പോലെ തന്നെയാണ് അനുഭവപ്പെടുന്നതെന്ന് പ്രിയാങ്ക് പറയുന്നു. ‘എവിടെ നിന്നാണെങ്കിലും നിങ്ങള്‍ ബെംഗളൂരിലേക്ക് വരികയാണെങ്കില്‍ നിങ്ങള്‍ ഒരു യാത്ര അല്ല നടത്തുന്നത്, യഥാർത്ഥത്തില്‍ രണ്ട് യാത്രയാണ് നടത്തുന്നത്.

ഒന്ന് ബെംഗളൂരു എയർപോർട്ടിലേക്ക് വരുന്നത്. മറ്റൊന്ന് എയർപോർട്ടില്‍ നിന്നും ബെംഗളൂരിവിലെ എവിടേക്കാണോ പോകേണ്ടത് അവിടേക്കുള്ള യാത്ര, അതെ രണ്ട് യാത്ര.ഞാൻ പറയുന്നത് വിശ്വസിക്കണം, കാരണം അഹമ്മദാബാദില്‍ നിന്നുമാണ് ഞാൻ ബെംഗളൂരിലേക്ക് വന്നത്. ബെംഗളൂരു എയർപോർട്ടില്‍ നിന്നും നഗരത്തിലെ ലക്ഷ്യസ്ഥാനാത്തേക്ക് എത്തുന്നതിൻ്റെ പകുതി സമയം മാത്രമാണ് എനിക്ക് അഹമ്മദാബാദില്‍ നിന്നും ഫ്ലൈറ്റില്‍ ബെംഗളൂരിലേക്ക് വരാൻ ആവശ്യമായി വന്നത്. ബെംഗളൂരിലെ ഗതാഗതക്കുരുക്ക് ബുദ്ധിമുട്ട് തന്നെയാണ്. എന്നിരുന്നാലും ബെംഗളൂരു ആയതിനാല്‍ അത്രയും ബുദ്ധിമുട്ട് സഹിച്ചാലും നിങ്ങള്‍ക്ക് നഷ്ടം ഉണ്ടാകുന്നില്ല’, എന്നാണ് വീഡിയോയില്‍ പറയുന്നത്.വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. ബെംഗളൂരിലെ ട്രാഫികിനെ കുറിച്ച്‌ പറഞ്ഞത് അക്ഷരാർത്ഥത്തതില്‍ ശരിയാണ് എന്നാണ് പലരും കുറിച്ചത്.

അതേസമയം ഒരു മഴ പെയ്താല്‍ ബെംഗളൂരില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനെ കുറിച്ച്‌ സൗവിക് റേ എന്ന സംരംഭകൻ അടുത്തിടെ പങ്കുവെച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. വെറും മൂന്ന് കിലോമീറ്റർ യാത്ര ചെയ്യാൻ 90 മിനിറ്റോളം ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വന്നുവെന്നാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഒരു നഗരത്തിലാണ് ഇത്രയും ദുരിതം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ കാർ റോഡ് സൈഡില്‍ വെച്ച്‌ താൻ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഏകദേശം 3 കിമിയോളം തനിക്ക് നടക്കേണ്ടി വന്നു. കാല്‍നടയായി പോകാൻ പോലും റോഡ് ഗതാഗതയോഗ്യമായിരുന്നില്ല. ഇത്തരമൊരു നഗരത്തിലേക്ക് എങ്ങനെയാണ് പുതിയ സംരംഭങ്ങള്‍ വരികയെന്ന ചോദ്യമാണ് സൗവിക് ചോദിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group