Home covid19 ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍

ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍

by admin

ബംഗ്ലാദേശ്: കോവിഡിനെതിരേ പോരാടാന്‍ ബംഗ്ലാദേശില്‍ ഉപയോഗിച്ചുവരുന്ന മരുന്നുകളെക്കുറിച്ച്‌ ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐവര്‍മെക്ടിന്‍, ഡോക്‌സിസെക്ലിന്‍ എന്നീ മരുന്നുകളെക്കുറിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) പരിശോധന നടത്തുക. ബംഗ്ലാദേശില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും മരുന്നിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്.

ഐവര്‍മെക്ടിന്‍ ഒരു ആന്റിപാരസൈറ്റ് മരുന്നാണ്, ഡോക്‌സിസൈക്ലിന്‍ ഒരു ആന്റിബയോട്ടിക്കും. ഈ മരുന്നുകള്‍ ഉപയോഗിച്ച അറുപതു രോഗികളിലും രോഗം ഭേദമായതായി ബംഗ്ലാദേശ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. എംഡി താരീക് അലാം പറഞ്ഞു

നിലവില്‍ ഐസിഎംആര്‍. ഈ മരുന്ന് മനുഷ്യരില്‍ പ്രയോഗിച്ചിട്ടില്ല. മറ്റുള്ള പരീക്ഷണങ്ങളില്‍ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആറിലെ സീനിയര്‍ സയന്റിസ്റ്റ് നിവേദിത ഗുപ്ത പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇതിന് പാര്‍ശ്വഫലങ്ങളും ഇല്ല. നാലു ദിവസത്തിനുള്ളില്‍ രോഗം ഭേദമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഇന്ത്യ പറയുന്നതു പ്രകാരം ഐവര്‍മെക്ടിന്‍ നിലവില്‍ പരീക്ഷിച്ചു വരികയാണ്. കുറഞ്ഞത് അഞ്ചു തരം ട്രയലുകളെങ്കിലും രാജ്യത്ത് വിവിധ മരുന്നുകളുടെ സാധ്യത തിരിച്ചറിയാന്‍ നടക്കുന്നുണ്ട്. അതില്‍ ഈ മരുന്നും ഉള്‍പ്പെടും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group