ബംഗളൂരു: ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ജൂലൈ 22 വരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണ്‍ കൂടുതല്‍ ദിവസത്തേക്കു നീട്ടില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജൂലൈ 22നുശേഷം ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അഭ്യൂഹങ്ങള്‍ക്ക് വിലകല്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനാണ് ചില ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍ ജില്ലകള്‍ക്കു പിന്നാലെ ധാര്‍വാഡ്, ദക്ഷിണ കന്നട എന്നീ ജില്ലകളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകള്‍ക്കൊപ്പം ബെള്ളാരി, ഉഡുപ്പി, കലബുറഗി ജില്ലകളിലും വ്യാപനം രൂക്ഷമാണ്. ബിദര്‍, ധാര്‍വാഡ്, ഗദഗ്, മൈസൂരു ജില്ലകളില്‍ മരണനിരക്കും ഉയരുകയാണ്. മരണ നിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള അഞ്ചു ജില്ലകളിലൊന്നാണ് ബിദര്‍. ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണം ഏര്പ്പെടുത്തുന്നതിെന്റ ഭാഗമായി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്കി. കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മന്ത്രി യോഗം ചേര്‍ന്നു. ലോക്ഡൗണ്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും അവശ്യസാധനങ്ങള്‍ ഒഴികെ മറ്റു കടകളൊന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി
- രാജ്യത്ത് ഒൻപത് ലക്ഷം രോഗികള്‍; മരണനിരക്ക് 2.64 ശതമാനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു
- കേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കോവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്