ഹൈദരബാദ്: ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം താമസിക്കാനെത്തി. 25ാം വയസില്‍ സോഫ്റ്റ്വെയർ എൻജിനീയർ ജീവനൊടുക്കിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.ബെംഗളൂരുവില്‍ നിന്ന് ജോലി ഉപേക്ഷിച്ച് അച്ഛനില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന അമ്മയ്ക്കൊപ്പം 25കാരിയായ തേജസ്വിനി താമസം തുടങ്ങിയിട്ട് ഏകദേശം ആറുമാസം മാത്രമായിരുന്നുള്ളൂ.എന്നാല്‍ ഹൈദരബാദില്‍ എവിടെ താമസിക്കണമെന്ന കാര്യത്തില്‍ തേജസ്വിനിയ്ക്കും അമ്മ അരുണയ്ക്കും ഇടയില്‍ ആശയക്കുഴപ്പങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് അമ്മ നല്‍കിയിട്ടുള്ള മൊഴി.ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദേവപള്ളിയില് നിന്നാണ് ഇവർ ഹൈദരബാദിലേക്ക് എത്തിയത്.കുടുംബപരമായ സാഹചര്യങ്ങളും അവളുടെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിരുന്നതായാണ് അരുണ മൊഴി നല്‍കിയിട്ടുള്ളത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ശങ്കർ നഗറിലെ വീട്ടില്‍ നിന്നും വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.തേജസ്വിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അരുണയെ വീട്ടില്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഉറക്കമുണർന്ന അമ്മ അയല്‍ക്കാരെ വിളിച്ചാണ് വാതില്‍ തുറന്നത്.