Home കർണാടക ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂര്‍ റൂട്ടില്‍ ഓണത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിൻ; ഷെഡ്യൂള്‍ അറിയാം

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂര്‍ റൂട്ടില്‍ ഓണത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിൻ; ഷെഡ്യൂള്‍ അറിയാം

by ടാർസ്യുസ്

ബെംഗളൂരു: ഓണത്തിരക്ക് പരിഗണിച്ച്‌ ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ സതേണ്‍ റെയില്‍വേ.ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്ക് രണ്ടു സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു റെയില്‍വേ. മൈസൂരുവില്‍ നിന്ന് ബെംഗളൂരുവഴി കണ്ണൂരേക്കും, തിരിച്ച്‌ കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക.ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് നേരത്തെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരു – പാലക്കാട് – ഷൊർണൂർ – കോഴിക്കോട് വഴി കണ്ണൂരിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസ്. മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാകുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബെംഗളൂരുവില്‍നിന്നുള്ള ഓണക്കാല സ്പെഷ്യല്‍ ട്രെയിനുകളുടെ എണ്ണം മൂന്നായി.

മൈസൂരു – കണ്ണൂർ സ്പെഷ്യല്‍ ട്രെയിന്‍ (06227)

മൈസൂരുവില്‍ നിന്ന് ബെംഗളൂരു വഴി കണ്ണൂരേക്കുള്ള സ്പെഷ്യല്‍ ട്രെയിൻ ഉത്രാടദിനമായ ഓഗസ്റ്റ് 25 ന് രാത്രി 10:30 ന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് അർധരാത്രിക്കുശേഷം 1:10 ന് ബെംഗളൂരു കെഎസ്‌ആറില്‍ എത്തിച്ചേരും. 1:38 ന് കെആർ പുരത്തും 2:28 ന് ബെംഗാർപ്പേട്ടും എത്തി 26ന് ഉച്ചയ്‌ക്കുശേഷം രണ്ടിനാണ് കണ്ണൂരിലെത്തുക.

കണ്ണൂർ – ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ (06228)

കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യല്‍ ട്രെയിൻ ഓഗസ്റ്റ് 26ന് വൈകീട്ട് 6:25 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:35ന് ബെംഗളൂരു കൻ്റോണ്‍മെൻ്റില്‍ എത്തിച്ചേരും.മൈസൂരു – കണ്ണൂർ സ്പെഷ്യല്‍ ട്രെയിന്‍ (06229)മൈസൂരു കണ്ണൂർ സ്പെഷ്യല്‍ ട്രെയിൻ ഓഗസ്റ്റ് 29ന് രാത്രി 11:55 ന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 02:00 ബെംഗളൂരു കെഎസ്‌ആറിലും 2:31-ന് കെആർ.പുരത്തും 3:11 ബെംഗാർപേട്ടും എത്തിച്ചേരും. പിറ്റേന്ന് രാവിലെ 11:30ന് പാലക്കാട് എത്തുന്ന ട്രെയിൻ ഷൊർണൂർ 01:00, തിരൂർ 01:58, കോഴിക്കോട് 02:47, വടകര 04:28, തലശേരി 04:48 സ്റ്റേഷനുകള്‍ പിന്നിട്ട് വൈകീട്ട് 5:50 ന് കണ്ണൂരില്‍ എത്തും.

കണ്ണൂർ – ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍(06230):

ഓഗസ്റ്റ് 30ന് രാത്രി 7:45 ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ബെംഗളൂരു സ്പെഷ്യല്‍ അടുത്ത ദിവസം രാവിലെ 10നാണ് ബെംഗളൂരു കൻ്റോണ്‍മെൻ്റില്‍ എത്തിച്ചേരും. തലശേരി 08:08, വടകര 08:30, കോഴിക്കോട് 09:03, തിരൂർ 9:48, ഷൊർണൂർ 11:00, പാലക്കാട് 12:07 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിൻ എത്തുന്ന സമയം.

You may also like

error: Content is protected !!
Join Our WhatsApp Group