Home തിരഞ്ഞെടുത്ത വാർത്തകൾ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു നല്‍കാതെ ഡോ. മീനാക്ഷി, സ്ഥലത്തെത്തി പോലീസ്

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു നല്‍കാതെ ഡോ. മീനാക്ഷി, സ്ഥലത്തെത്തി പോലീസ്

by ടാർസ്യുസ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്‌.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മില്‍ കസേരയെച്ചൊല്ലി വൻ തർക്കം.കോടതി വിധിയുമായി ഔദ്യോഗിക ചുമതലയേല്‍ക്കാൻ ഡോ. റീന എത്തിയെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വ്യക്തമായ ഉത്തരവില്ലാതെ കസേര ഒഴിഞ്ഞുനല്‍കാൻ ഡോ. മീനാക്ഷി തയ്യാറായില്ല.തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. തനിക്ക് അനുകൂലമായ കോടതി ഉത്തരവുമായി രാവിലെ ജനറല്‍ ആശുപത്രി വളപ്പിലെ ഡി.എച്ച്‌.എസ് ഓഫീസിലെത്തിയ ഡോ. റീന ചുമതലയേല്‍ക്കാൻ ശ്രമിച്ചു. എന്നാല്‍ ഡോ. മീനാക്ഷി തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഓഫീസ് അന്തരീക്ഷം സംഘർഷഭരിതമായി.തുടർന്ന് പോലീസ് സ്ഥലത്തെത്തി. വിഷയത്തില്‍ അതീവ ഗൗരവകരമായ പ്രതികരണമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയിരുന്നത്. തുരപ്പൻ പണിയെടുത്തതിനാലാണ് നടപടി ഉണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group