Home ചെന്നൈ ‘കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, അടുപ്പിക്കരുത്’; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

‘കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, അടുപ്പിക്കരുത്’; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബിജെപിയുടെതുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയാണെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെന്നൈ അണ്ണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നടന്ന ഡിഎംകെ യുവജന വിഭാഗം യോഗത്തിലാണ് കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.നേരത്തെ ബിജെപിയുടെ വിജയത്തിന് മോദിയും അമിത് ഷായുമാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് കോൺഗ്രസ് മൂലമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുമായി അകലം പാലിക്കണമെന്നും ഉദയനിധി തന്റെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് ടിവികെ പാർട്ടിക്ക് കോൺഗ്രസ് സോപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ യുവജന വിഭാഗത്തിന്റെയും കടുത്ത പ്രതിഷേധത്തിന് കാരണമായത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകളും കോൺഗ്രസ് 5 സീറ്റുകളുമാണ് നേടിയത്. ഡിഎംകെ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കോൺഗ്രസ് ഈ സീറ്റുകൾ നേടിയതെന്നും, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം നന്ദികേട് കാണിച്ച് കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഡിഎംകെ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group