Home തിരഞ്ഞെടുത്ത വാർത്തകൾ വെങ്ങാനൂരില്‍ വാഹനാപകടം; നടുറോഡില്‍ പറന്ന് കറൻസി നോട്ടുകള്‍; ഓടിക്കൂടിയ നാട്ടുകാര്‍ നോട്ടുകള്‍ ശേഖരിച്ച്‌ പൊലീസിനെ ഏല്‍പ്പിച്ചു

വെങ്ങാനൂരില്‍ വാഹനാപകടം; നടുറോഡില്‍ പറന്ന് കറൻസി നോട്ടുകള്‍; ഓടിക്കൂടിയ നാട്ടുകാര്‍ നോട്ടുകള്‍ ശേഖരിച്ച്‌ പൊലീസിനെ ഏല്‍പ്പിച്ചു

by ടാർസ്യുസ്

തിരുവനന്തപുരം: വെങ്ങാനൂർ എസ് ബി ഐ ബാങ്കിന് മുന്നില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റിട്ടയേർഡ് എ.എസ്.ഐ ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.വെണ്ണിയൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ പ്രഭാകരൻ നായർക്ക് (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചല്‍ സ്വദേശി ശരത്തിനും (35) പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തിനിടയില്‍ റോഡിലുടനീളം കറൻസി നോട്ടുകള്‍ ചിതറിപ്പറന്നത് കൗതുകത്തോടൊപ്പം ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു. വെണ്ണിയൂരില്‍ പലചരക്ക് കടയും കാർഷിക ഉപകരണ വില്‍പ്പന കേന്ദ്രവും നടത്തുന്ന പ്രഭാകരൻ നായർ ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച്‌ വീണത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ റോഡില്‍ ചിതറിക്കിടന്ന പണം മുഴുവൻ ശേഖരിച്ച്‌ പോലീസിനെ ഏല്‍പ്പിച്ചു. മാതൃകാപരമായ ഈ പ്രവർത്തിക്ക് നാട്ടുകാരെ പോലീസ് അഭിനന്ദിച്ചു. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group