Home കർണാടക ബെംഗളൂരു സബര്‍ബൻ റെയിലിന് നാല് ഇടനാഴികള്‍; നിര്‍മാണം അതിവേഗത്തില്‍, നഗരത്തില്‍ ലെവല്‍ ക്രോസിങ് ഇല്ലാതാകും

ബെംഗളൂരു സബര്‍ബൻ റെയിലിന് നാല് ഇടനാഴികള്‍; നിര്‍മാണം അതിവേഗത്തില്‍, നഗരത്തില്‍ ലെവല്‍ ക്രോസിങ് ഇല്ലാതാകും

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു വളരെ പ്രതീക്ഷയോടെയാണ് സബർബർ ട്രെയിനിൻ്റെ വരവിനായി കാത്തിരിക്കുന്നത്. റോഡിലെ തിരക്ക് കണക്കിലെടുത്ത് നമ്മ മെട്രോ സർവീസുകളെ ദിവസവും ആശ്രയിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്.സബർബൻ റെയില്‍ പദ്ധതി പൂർത്തിയായാല്‍ നഗരത്തിലേക്കും പുറത്തേക്കും അതിവേഗം എത്താനാകുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു. ഈ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുടെ ഭാഗമായി നാല് ഇടനാഴികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നഗരവ്യാപകമായ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബെംഗളൂരുവിനായി നാല് സബർബൻ റെയില്‍ ഇടനാഴികളാണ് പദ്ധതിയിലുള്ളതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 47 ഫ്ലൈഓവർ ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നതിനാല്‍ നഗരം ഉടൻ തന്നെ റെയില്‍വേ ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരു നഗരത്തിലുടനീളമുള്ള റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ഇടനാഴികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. നാല് ഇടനാഴികളുടെയും പ്രവർത്തനം പുരോഗമിക്കുകയാണ്. ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതിയിലെ നാല് ഇടനാഴികളിലും ജോലികള്‍ പുരോഗമിക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.പ്രധാന റൂട്ടുകള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായിബയപ്പനഹള്ളി – ചിക്കബനവാര, ഹീലലിഗെ – രാജാനുകുന്തെ ഇടനാഴികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായതായും സ്റ്റേഷൻ വികസന പ്രവർത്തനങ്ങള്‍ നിലവില്‍ നടക്കുന്നുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെഎസ്‌ആർ ബെംഗളൂരു – ദേവനഹള്ളി ഇടനാഴിയുടെ രൂപകല്‍പ്പന സംസ്ഥാന സർക്കാരും റെയില്‍വേയും സംയുക്തമായി അംഗീകരിച്ചിട്ടുണ്ടെന്നും ജിയോ ടെക്നിക്കല്‍ സർവേ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ബെംഗളൂരു എസ്‌എംവിടിക്കും മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസിനും ഇടയിലുള്ള പുതിയ ദ്വൈവാര (രണ്ടാഴ്ചയിലൊരിക്കല്‍) ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കെങ്കേരി – വൈറ്റ്ഫീല്‍ഡ് ഇടനാഴി പദ്ധതിക്ക് അടുത്തിടെ അംഗീകാരം ലഭിച്ചതായും സർവേ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് 3,840 കിലോമീറ്റർ റെയില്‍ പാതകള്‍ വികസിപ്പിച്ചതായി റെയില്‍വേ സഹമന്ത്രി വി സോമണ്ണ പറഞ്ഞു. 97 ശതമാനം (3,747 കിലോമീറ്റർ) വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും നിർമാണവും ഗണ്യമായി പുരോഗമിച്ചിട്ടുണ്ടെന്നും അടുത്ത വർഷത്തിനുള്ളില്‍ 146 അധിക ജോലികള്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,160 കോടി ചെലവില്‍ 62 റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവർത്തനങ്ങള്‍ നടന്നുവരികയാണ്. രണ്ട് വർഷത്തിനുള്ളില്‍ ബെംഗളൂരു റെയില്‍വേ ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കും. മൂന്ന് വർഷത്തിനുള്ളില്‍ റെയില്‍വേ ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ബെംഗളൂരു നഗരം രണ്ട് വർഷത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കുമെന്ന് റെയില്‍വേ സഹമന്ത്രി വി സോമണ്ണ പറഞ്ഞു. 47 ഫ്ലൈഓവർ, അണ്ടർബ്രിഡ്ജ് പദ്ധതികള്‍ നിലവില്‍ പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള പദ്ധതികളുടെ പണി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group