Home തിരഞ്ഞെടുത്ത വാർത്തകൾ അങ്കമാലിയില്‍ തീവണ്ടിയിറങ്ങി ഓട്ടോ പിടിച്ച്‌ ആലുവയിലേക്ക്; ഷോള്‍ഡര്‍ ബാഗില്‍ തുണിയില്‍ പൊതിഞ്ഞ് കഞ്ചാവ്, എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ക്കായി

അങ്കമാലിയില്‍ തീവണ്ടിയിറങ്ങി ഓട്ടോ പിടിച്ച്‌ ആലുവയിലേക്ക്; ഷോള്‍ഡര്‍ ബാഗില്‍ തുണിയില്‍ പൊതിഞ്ഞ് കഞ്ചാവ്, എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ക്കായി

കൊച്ചി: ആലുവയില്‍ രണ്ടിടങ്ങളില്‍ നടത്തിയ വേട്ടയില്‍ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസ് പിടിയിലായിട്ടുണ്ട്.ഓട്ടോറിക്ഷയില്‍ 25 കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡല്‍ (31), ഇനാഫുല്‍ മണ്ഡല്‍ (26), മഫീക്കുല്‍ മണ്ഡല്‍ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടില്‍ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയില്‍ വച്ചും ഓട്ടോയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡല്‍ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുല്‍ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഒഡീഷയില്‍ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്. അങ്കമാലിയില്‍ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയില്‍ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്.ഇവർ ഓട്ടോ ഡ്രൈവർ ആസാദിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നല്‍കിയിരുന്നത്.

അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച്‌ കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്ത് വച്ച്‌ 10 കിലോ കഞ്ചാവ് പിടികൂടിയത്. ഷോള്‍ഡർ ബാഗില്‍ വസ്ത്രത്തില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറല്‍ ജില്ലയില്‍ പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്‍റെ നേതൃത്വത്തില്‍ ഡാൻസാഫ് ടീം, പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഡിവൈഎസ്പിമാരായ ജെ ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ്‌ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വിആർ വിഷ്ണു, കെ കെ സജീഷ്, ടി അനൂപ്, ബിജു എഎസ്‌ഐമാരായ പിഎ അബ്ദുല്‍ മനാഫ്, ബിനു, സീനിയർ സിപിഒമാരായ ടിഎ അഫ്സല്‍, ബെന്നി ഐസക്ക്, സിപിഒമാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി എ അഫ്സല്‍, സിറാജുദ്ദീൻ, അരവിന്ദ് വിജയൻ, ഗസ്നി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group