ചെന്നൈ: ബുള്ളറ്റ് ട്രെയിനുകളുടെ വരവ് ദക്ഷിണേന്ത്യൻ നഗരങ്ങളില്‍ വൻ മാറ്റം കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍.വിവിധ നഗരങ്ങള്‍ തമ്മിലുള്ള ദൂരം ഗണ്യമായി കുറയും. നിലവില്‍ വലിയ പണച്ചെലവുള്ള വിമാനയാത്രയ്ക്ക് പകരം താരതമ്യേന ചെലവ് കുറഞ്ഞ ബുള്ളറ്റ് ട്രെയിനുകള്‍ ഏറ്റെടുക്കും. കൂടുതല്‍ പേർക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനാല്‍ തന്നെ സമൂഹത്തിലെ വലിയ വിഭാഗമാളുകള്‍ ഇത്തരം യാത്രകളിലേക്ക് മാറും. ഈ യാത്രാ സംവിധാനങ്ങള്‍ കൊണ്ടു വരുന്ന മാറ്റങ്ങള്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കും. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ ജനങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിൻ യാത്രാചെലവ് കൈപ്പിടിയിലൊതുങ്ങും.ഹൈദരാബാദ്-ചെന്നൈ ബുള്ളറ്റ് ട്രെയിൻ യാത്രാ സമയം മൂന്ന് മണിക്കൂറില്‍ താഴെയായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു.
ചെന്നൈ – ബെംഗളൂരു, ഹൈദരാബാദ് – ബെംഗളൂരു, ചെന്നൈ – ഹൈദരാബാദ് എന്നിങ്ങനെ മൂന്ന് കോറിഡോറുകളാണ് കേന്ദ്രം ആലോചിക്കുന്നത്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ പിന്നീട് മൈസൂരുവിലേക്കും നീട്ടും.നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ ഇടനാഴി ഹൈദരാബാദിനെ ബെംഗളൂരുവുമായി വെറും രണ്ട് മണിക്കൂർ സമയദൂരത്തില്‍ ബന്ധിപ്പിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറയുന്നു. ചെന്നൈയും ബംഗളൂരുവും തമ്മിലുള്ള ദൂരം വെറും മൂന്ന് മണിക്കൂർ ആയും ചുരുങ്ങും.ഇത്തരം അതിവേഗ റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കേന്ദ്രം വലിയ നിക്ഷേപങ്ങള്‍ നടത്താൻ പദ്ധതി ഇടുന്നതായി മന്ത്രി അറിയിച്ചു. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ഉടൻ ആരംഭിക്കും. നിലവില്‍ പദ്ധതി ആസൂത്രണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.നിലവില്‍ വന്ദേ ഭാരത് സർവീസുകളാണ് വേഗയാത്രയ്ക്ക് വേണ്ടി ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്നത്.
ഇത് താരതമ്യേന വേഗത കൂടിയ ട്രെയിനാണെങ്കിലും പരമ്പരാഗത ട്രെയിനുകളുടെ വേഗതയില്‍ നിന്ന് വൻതോതിലുള്ള മാറ്റമൊന്നും കൊണ്ടു വന്നതായി പറയാൻ കഴിയില്ല. ഏകദേശം 500 കിലോമീറ്റർ ദൂരമുള്ള ബെംഗളൂരു – ഹൈദരാബാദ് പാത 8 മണിക്കൂർ 15 മിനിറ്റിനുള്ളില്‍ പിന്നിടാൻ വന്ദേ ഭാരതിന് കഴിയും. അതെസമയം ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിലവില്‍ വന്നാല്‍ 2 മണിക്കൂർ 55 മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.നിലവില്‍, ഈ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ട്രെയിൻ യാത്രയ്ക്ക് 12 മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കും.