Home കർണാടക ബിജെപി സര്‍ക്കാരിൻ്റെ വിവാദ ഉത്തരവ് പിൻവലിച്ചു; കര്‍ണാടകയിലെ സ്കൂളുകളില്‍ ഇനി ഹിജാബ് ധരിച്ച്‌ പോകാം, ജപിച്ച ചരട് കയ്യില്‍ കെട്ടാം

ബിജെപി സര്‍ക്കാരിൻ്റെ വിവാദ ഉത്തരവ് പിൻവലിച്ചു; കര്‍ണാടകയിലെ സ്കൂളുകളില്‍ ഇനി ഹിജാബ് ധരിച്ച്‌ പോകാം, ജപിച്ച ചരട് കയ്യില്‍ കെട്ടാം

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളില്‍ ഇനി ഹിജാബ് ധരിച്ച്‌ പോകാം. 2022ല്‍ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന വിവാദ ഉത്തരവ് നിലവിലെ കോണ്‍ഗ്രസ് സർക്കാർ പിൻവലിച്ചു.സ്കൂളുകളില്‍ നിയന്ത്രിതമായ രീതിയില്‍ മതചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന വേഷങ്ങള്‍ ധരിക്കാൻ അനുവദിക്കുന്ന തരത്തില്‍ നിയമങ്ങളില്‍ പുതിയ പരിഷ്കാരവും വരുത്തിയിട്ടുണ്ട്. നിലവിലുള്ള യൂണിഫോമിന് പുറമെ മുഖം മറയ്ക്കാനുള്ള തട്ടം, ഹിജാബ് പോലുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇതോടെ പൂർണമായും നീങ്ങും.ഹിജാബിന് പുറമെ സിഖ് മതക്കാരുടെ ടർബൻ, ബ്രാഹ്മണർക്കിടയിലെ പൂണൂല്‍, ഹിന്ദു മതസ്ഥർ ധരിക്കുന്ന രുദ്രാക്ഷം, ശിവധാര, വിവിധ മതസ്ഥർ കയ്യില്‍ കെട്ടുന്ന വിശ്വാസ സംബന്ധമായ ചരടുകള്‍ എന്നിവയെല്ലാം സ്കൂളുകളില്‍ അനുവദിക്കാമെന്നാണ് പുതിയ ഗൈഡ് ലൈനില്‍ പറയുന്നത്.

അനുവദനീയമായ മതപരമായ വേഷങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാർഥികളെ വിദ്യാലയങ്ങളില്‍ തടയരുതെന്നും കർണാടക സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ നിർദേശിക്കുന്നുണ്ട്.നേരത്തെ ബിജെപി സർക്കാരിന് കീഴില്‍ കർണാടകയിലെ വിദ്യാലയങ്ങള്‍ക്ക് കീഴില്‍ ഹിജാബിനെതിരെ വലിയ തോതിലുള്ള വർഗീയ പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു. വിശ്വ ഹിന്ദു പരിഷത്, ബജ്റങ് ദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകളും എബിവിപി പോലുള്ള വിദ്യാർഥി സംഘടനകളും സംസ്ഥാന വ്യാപകമായി ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികളെ അപമാനിക്കാനും സ്കൂളുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചത് കർണാടകയില്‍ വ്യാപകമായ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി പുതിയ നിയമം കൊണ്ടുവന്നത്.ഇസ്ലാം മതസ്ഥരായ നിരവധി വിദ്യാർഥികളെ ഇത്തരം വിവാദ തീരുമാനങ്ങള്‍ വിഷമിപ്പിച്ചിരുന്നു. നിരവധി വിദ്യാർഥികള്‍ സ്കൂളുകള്‍ മാറിപ്പോകുകയും പഠനം നിർത്തുകയും ചെയ്യേണ്ട സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group