Home തിരഞ്ഞെടുത്ത വാർത്തകൾ കൊട്ടാരക്കരയില്‍ വൻ ലഹരിവേട്ട; 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കൊട്ടാരക്കരയില്‍ വൻ ലഹരിവേട്ട; 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

by ടാർസ്യുസ്

കൊല്ലം: കൊട്ടാരക്കരയില്‍ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ ഡാൻസാഫ് സംഘവും കൊട്ടാരക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.പിടികൂടിയ എംഡിഎംഎയ്ക്ക് ഏകദേശം ആറ് ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. ചെറുകിട ലഹരി വില്‍പ്പനക്കാരില്‍ നിന്ന് പണം ശേഖരിച്ച ശേഷം ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ബസില്‍ ലഹരിമരുന്നുമായി പ്രതികള്‍ കൊട്ടാരക്കരയിലേക്ക് എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ പരിശോധന ശക്തമാക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുമായി മൂവരെയും പിടികൂടുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group