Home കർണാടക ഇലക്‌ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച്‌ 65 കാരൻ മരിച്ചു

ഇലക്‌ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച്‌ 65 കാരൻ മരിച്ചു

ബെംഗളൂരു: ഇലക്‌ട്രിക് ഇരുചക്രവാഹനം പൊട്ടിത്തെറിച്ച്‌ 65 കാരൻ മരിച്ചു. ബെംഗളൂരുവിലെ മർഫി ടൗണിലാണ് സംഭവം. മർഫി ടൗണ്‍ സ്വദേശിയായ ലൂർ‌ഡ് നാഥനാണ് മരിച്ചത്.കഴിഞ്ഞ ദിവസം വാഹനം വീടിനുള്ളില്‍ ചാർജ് ചെയ്യാനിട്ടിരുന്നു. മേയ് 12ന് പുലർച്ചെയോടെ വാഹനം പൊട്ടിത്തെറിക്കുകയും തീ പടർന്നുപിടിക്കുകയുമായിരുന്നു.ഉറങ്ങി കിടക്കുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏത് കമ്പനിയുടെ ഇലക്‌ട്രിക് വാഹനമാണ് ഇ‍യാള്‍ ഉപയോഗിച്ചതെന്ന് വ‍്യക്തമല്ല. നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു ലൂർഡ് നാഥൻ.

You may also like

error: Content is protected !!
Join Our WhatsApp Group