Home കർണാടക 54 കോടിയില്‍ നിന്ന് 145 കോടിയിലേക്ക്; ബെംഗളൂരു മെട്രോ ടിക്കറ്റിതര വരുമാനം കുത്തനെ ഉയര്‍ന്നു

54 കോടിയില്‍ നിന്ന് 145 കോടിയിലേക്ക്; ബെംഗളൂരു മെട്രോ ടിക്കറ്റിതര വരുമാനം കുത്തനെ ഉയര്‍ന്നു

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റിതര വരുമാനത്തില്‍ വൻ വളർച്ച. 2025-26 കാലത്ത് ഇതുവരെ വരുമാനം 145 കോടി രൂപയായതായി റിപ്പോർട്ടുകള്‍ പറയുന്നു.2024-25 ലെ 54 കോടി രൂപയില്‍ നിന്നാണ് ഈ വളർച്ചയെന്നത് ശ്രദ്ധേയമാണ്. സ്റ്റേഷനുകള്‍, ട്രെയിനുകള്‍, മെട്രോയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവയെ വാണിജ്യ പ്രവർത്തനങ്ങള്‍ക്കായി മികച്ച രീതിയില്‍ ഉപയോഗിച്ചതിലൂടെയാണ് ഈ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്.നിരവധി സ്രോതസ്സുകളില്‍ നിന്ന് ബെംഗളൂരു മെട്രോ ടിക്കറ്റിതര വരുമാനം നേടുന്നുണ്ട്. സ്റ്റേഷനുകള്‍ക്കുള്ളില്‍ കടകളും കിയോസ്‌ക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് വാടക വരുമാനം ലഭിക്കും. മെട്രോ പരിസരത്ത് അകത്തും പുറത്തുമായി പരസ്യങ്ങള്‍ നല്‍കാൻ അനുവദിക്കുന്നുണ്ട്. ഇതുകൂടാതെ ട്രെയിനുകളില്‍ ബ്രാൻഡിങ് നടത്താനും സൗകര്യമുണ്ട്. ഇതെല്ലാം പ്രധാന ടിക്കറ്റിതര വരുമാന മാർഗങ്ങളാണ്.പാർക്കിംഗ് സൗകര്യം നല്‍കുന്നതിലൂടെയും ടിക്കറ്റിതര വരുമാനം കൂട്ടാൻ മെട്രോയ്ക്ക് സാധിക്കുന്നു. ഇവി ചാർജിങ് സൗകര്യങ്ങ, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവ ഒരുക്കുന്നതിലൂടെയും ടിക്കറ്റിതര വരുമാനം കൂട്ടാൻ കഴിയുന്നു.

രംഗോലി മെട്രോ ആർട്ട് സെന്റർ, ബെംഗളൂരു സാന്തെ തുടങ്ങിയ പൊതു ഇടങ്ങളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇത് പരോക്ഷ വരുമാനം വർദ്ധിപ്പിച്ചു.പരസ് വരുമാനം വലിയ തോതില്‍ ഉയർന്നിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ ഏകദേശം 13% മുതല്‍ 14% വരെ പരസ്യ വരുമാനമാണ്.അതെസമയം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ എത്തിച്ചേർന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. ട്രെയിൻസെറ്റിന്റെ ആറ് കോച്ചുകളും ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിൻസെറ്റ് ഇൻസ്പെക്ഷൻ ബേ ലൈനിലേക്ക് മാറ്റും. തുടർച്ചയായ പരിശോധനകള്‍ക്കു ശേഷമേ യാത്രയ്ക്കായി ട്രെയിൻ സെറ്റ് ഒരുങ്ങുകയുള്ളൂ. ട്രെയിൻ കുറഞ്ഞത് 750 കിലോമീറ്ററെങ്കിലും മെയിൻലൈനില്‍ ഓടിച്ച്‌ ടെസ്റ്റ് നടത്തും. മെയ് മാസത്തില്‍ തന്നെ ട്രെയിൻ പാളത്തിലിറങ്ങുമെന്നാണ് വിവരം.നേരത്തെ എത്തിയ ഒമ്പതാമത്തെ ട്രെയിൻ നിലവില്‍ പരീക്ഷണ ഓട്ടത്തിലാണ്. ഈ ട്രെയിനും മെയ് മാസത്തില്‍ തന്നെയാകും പാളത്തിലിറങ്ങുക.

You may also like

error: Content is protected !!
Join Our WhatsApp Group