Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് അടുത്ത സമ്മാനം; 210 കി.മീ ദൈര്‍ഘ്യമുള്ള ഐആര്‍ആര്‍ പദ്ധതി ഉടൻ വരുന്നു!

ബെംഗളൂരു നിവാസികള്‍ക്ക് അടുത്ത സമ്മാനം; 210 കി.മീ ദൈര്‍ഘ്യമുള്ള ഐആര്‍ആര്‍ പദ്ധതി ഉടൻ വരുന്നു!

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ യാത്രക്കാർക്ക് സന്തോഷ വാർത്ത നല്‍കി കൊണ്ട് മൂന്നു പതിറ്റാണ്ടോളം മുടങ്ങിക്കിടന്ന 210 കിലോമീറ്റർ ഇന്റർമീഡിയറ്റ് റിംഗ് റോഡ് (ഐആർആർ) പദ്ധതി കർണാടക സർക്കാർ പുനരുജ്ജീവിപ്പിച്ചു.ഉപനഗരങ്ങളെ ബന്ധിപ്പിക്കുന്ന ചെലവ് കുറഞ്ഞ പാതയാണിത്. സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിനും പെരിഫെറല്‍ റിംഗ് റോഡിനും ഇടയിലായിരിക്കും ഈ റോഡ് നിർമ്മിക്കുക.ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഎംആർഡിഎ) ആണ് പദ്ധതി നടപ്പാക്കുന്നത്. 2007-ല്‍ നിർദ്ദേശിച്ച ഈ റോഡ്, നിയമപ്രശ്‌നങ്ങളും ഭൂമി ഏറ്റെടുക്കല്‍ തടസങ്ങളും കാരണം മുടങ്ങി പോവുകയായിരുന്നു. ഇപ്പോഴിതാ ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കം.പുനരുജ്ജീവിപ്പിച്ച പദ്ധതി ബെംഗളൂരുവിന് ചുറ്റുമുള്ള 12 ഉപനഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയില്‍ ആയിരിക്കും.

കണക്കപുരയിലെ തട്ടേക്കരെ, ഹാരോഹള്ളി, ബിഡാദി, തവരക്കരെ, നെലമംഗല, ദേവനഹള്ളി, ഹോസ്കോട്ടെ, ദൊമ്മസന്ദ്ര, അനേക്കല്‍ എന്നിവ ഇതില്‍പ്പെടും. വളർന്നുവരുന്ന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മൊബിലിറ്റി റിംഗ് ആണിത്.നഗരവികസന വകുപ്പ് രേഖകള്‍ പ്രകാരം, മുൻ അലൈൻമെന്റുകള്‍ക്ക് കോടതിയില്‍ തടസങ്ങളുണ്ടായിരുന്നു. 2022 ഓഗസ്‌റ്റില്‍ കർണാടക ഹൈക്കോടതി പാത മാറ്റാൻ സർക്കാരിനോട് നിർദ്ദേശിച്ചു. തുടർന്ന് ബിഎംആർഡിഎ 2023-ല്‍ പുതിയ അലൈൻമെന്റ് തയ്യാറാക്കി. ഇതില്‍ 9 മീറ്റർ മുതല്‍ 30 മീറ്റർ വരെ വീതിയുള്ള നിലവിലുള്ള പിഡബ്ള്യുഡി റോഡുകള്‍ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു.യഥാർത്ഥ രൂപകല്‍പ്പന 90 മീറ്റർ വീതിയുള്ള ഇടനാഴിയായിരുന്നതിനാല്‍ പുതിയ പദ്ധതി ആശങ്കകളുണ്ടാക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡികെ ശിവകുമാർ വിളിച്ച അവലോകന യോഗത്തില്‍ ബിഎംആർഡിഎ 2007-ലെ അലൈൻമെന്റിലേക്ക് തന്നെ തിരികെ പോവാൻ തീരുമാനിച്ചു. ഈ അലൈൻമെന്റ് പല മാസ്‌റ്റർ പ്ലാനുകളിലും നിലവിലുണ്ട്.ഏജൻസി 2023-ലെ അലൈൻമെന്റ് ഉപേക്ഷിച്ച്‌, നിലവിലുള്ള പ്രദേശങ്ങളിലെ തടസങ്ങള്‍ കുറയ്ക്കാൻ പുതിയൊരെണ്ണം ഉണ്ടാക്കുകയാണ്. ഇന്റർമീഡിയറ്റ് റിംഗ് റോഡിനെ പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

നെലമംഗല ടൗണ്‍ റിംഗ് റോഡ്, സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് എന്നിവയുമായി ഇത് ചേരുന്ന ഭാഗങ്ങളും ഇതിലുള്‍പ്പെടും.പുതിയ മാതൃകയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത ലേഔട്ടുകളിലെ ഭൂമി ഭാഗങ്ങള്‍ ഡെവലപ്പർമാർ വികസനാനുമതി സമയത്ത് ‘കൈയ്യൊഴിയല്‍ രേഖകളിലൂടെ’ സൗജന്യമായി കൈമാറും. ഇത് സർക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഭാരം കുറയ്ക്കുമെന്നതാണ് പ്രധാന കാര്യം.ഇന്റർമീഡിയറ്റ് റിംഗ് റോഡ് വലിയ പ്രാദേശിക പദ്ധതികളുടെ ഭാഗമാണ്. പൂർത്തിയാകാറായ 228 കിലോമീറ്റർ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ്, നിർദ്ദേശിക്കപ്പെട്ട 117 കിലോമീറ്റർ ബെംഗളൂരു ബിസിനസ്സ് കോറിഡോർ എന്നിവ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ചേർന്ന് ബെംഗളൂരുവിനു ചുറ്റും ഗതാഗതവും പുതിയ വളർച്ചാ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു.ഇതിനു പുറമെയാണ് 210 കിലോമീറ്റർ ഐആർആർ പുനരുജ്ജീവിപ്പിക്കുകയും അലൈൻമെന്റ് പുനഃപരിശോധിക്കുകയും ചെയ്യുന്നത്. സാറ്റലൈറ്റ് റിംഗ് റോഡിന് 17,000 കോടി രൂപ വകയിരുത്തി. 27,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബെംഗളൂരു ബിസിനസ് കോറിഡോർ. 75 കിലോമീറ്റർ വരുന്ന 11 ഇൻഫ്രാസ്ട്രക്ച്ചർ ഇടനാഴികള്‍ക്കായി 13,500 കോടി രൂപയുടെ അംഗീകാരവുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group