ചെന്നൈ: തമിഴ്നാട്ടിലെവിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. വിരുദുനഗറിലെ വനജ ക്രാക്കേഴ്സ് എന്ന പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. സംഭവസമയം 30ലേറെ തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നെന്നാണ് വിവരം. പരുക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
തമിഴ്‌നാട് വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
previous post