കേരളം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളില്‍ യോല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ചൂട് കൂടിയതോടെ വൈദ്യൂതി ഉപയോഗം സർവകാല റെക്കോർഡില്‍ എത്തി. എന്നാല്‍ പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.വേനല്‍ കടുത്തതോടെ കേരളം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഇന്നും 40 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. മറ്റു ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തില്‍ സംസ്ഥാനം സർവകാല റെക്കോർഡിലേക്ക് എത്തി. 6033 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. എന്നാല്‍, പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. എസി,ഫാൻ ഉപയോഗം കൂടയതും,ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യൂതി ഉപയോഗം വർധിക്കാൻ പ്രധാന കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.