Home കർണാടക കാനഡയിൽ ബെംഗളൂരു ടെക്കിയെ വെടിവെച്ച കൊന്ന കേസ്; പ്രതി അറസ്സിൽ

കാനഡയിൽ ബെംഗളൂരു ടെക്കിയെ വെടിവെച്ച കൊന്ന കേസ്; പ്രതി അറസ്സിൽ

by ടാർസ്യുസ്

ബെംഗളൂരു: കാനഡയിലെ ടൊറന്റോയിലെ ഷോപ്പിങ് സെന്ററിലെ പാർക്കിങ് സ്ഥലത്തുവെച്ച് ബെംഗളൂരു സ്വദേശിയായ ടെക്കി യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിൽ.കാനഡയിലെ എഡ്‌മണ്ടണിൽ താമസിക്കുന്ന ഇസയ്യ തോമസ് (19) എന്ന റാപ്പർ സംഗീതജ്‌ഞനെയാണ് കാനഡ പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരു നെലമംഗല സ്വദേശി ചന്ദൻ കുമാർ രാജ(37)യാണ് ഫെബ്രുവരി ഏഴിന് കാനഡയിൽ വെച്ച് കൊല്ലപ്പെട്ടത്.മോഷ്ടിച്ച വണ്ടിയിലാണ് ഇസയ്യയെത്തി ചന്ദൻ കുമാറിനെ വെടിവെച്ച് കൊന്നത്. തുടർന്ന് പ്രതി വാഹനം കാനഡയിലെ ക്ലയർവില്ലെ കൺസർ വേഷൻ ഏരിയയിലേക്ക് കൊണ്ടുപോയി തീയിട്ടു നശിപ്പിച്ചു.കൊലയ്ക്കുപിന്നിലുള്ള കാരണം വ്യക്തമായിട്ടി ല്ലെന്ന് പോലീസ് അറിയിച്ചു. ചന്ദനെ വെടിവെക്കാൻ ഇസയ്യക്ക് മറ്റാരോ കരാർ നൽകിയതാണോ എന്നതും അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.ജനുവരിയിൽ കാനഡയിലെ സെർജിയോ ലോപ്സ്‌ (65) എന്ന വയോധികൻ്റെ കൊലപാതകത്തിലും ഇതേ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group