ബെംഗളൂരു: കഴിഞ്ഞ രണ്ടാഴ്ച്‌ചയായി തുടരുന്ന കടുത്ത ചൂടിൽ നിന്ന് താത്കാലിക ആശ്വാസം നൽകി കർണാടകയിൽ കനത്ത മഴ.വടക്കൻ ജില്ലകളായ ബെളഗാവി, വിജയപുര, ബാഗൽകോട്ടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഒരു മണിക്കൂറോളം നീണ്ട മഴ ലഭിച്ചത്. ധാർവാഡ്, ബെലഗാവി, വിജയപുര എന്നിവിടങ്ങളിൽ ആലിപ്പഴവർഷവും ഉണ്ടായി.അതേസമയം കനത്ത മഴയിൽ ബെലഗാവിയിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബെൽഗഡ താലൂക്കിലെ നൂറൂർ ഗ്രാമത്തിൽ വീടിന്റെ ഭിത്തി തകർന്നു യുവതി മരിച്ചു. പർവിൻ ബേപാരി(34) ആണ് മരിച്ചത്. ജില്ലയുടെ ചില ഭാഗങ്ങളിൽ കട്ടിൽ മരങ്ങൾ കടപുഴകി വീണു. ചാമരാജനഗർ, മൈസൂരു ജില്ലകളിലും മഴ ലഭിച്ചിരുന്നു,
വടക്കൻ കർണാടകയിൽ കനത്ത മഴ; ആലിപ്പഴ വർഷം
previous post