Home തിരഞ്ഞെടുത്ത വാർത്തകൾ ഈ വര്‍ഷം മഴ തകര്‍ത്ത് പെയ്യുമോ… മണ്‍സൂണ്‍ പ്രവചനവുമായി യുഎസ് കാലാവസ്ഥ ഏജൻസി; ഇത്തവണ എല്‍ നിനോ ഉറപ്പ്, ഇന്ത്യക്ക് മുന്നറിയിപ്പ്!

ഈ വര്‍ഷം മഴ തകര്‍ത്ത് പെയ്യുമോ… മണ്‍സൂണ്‍ പ്രവചനവുമായി യുഎസ് കാലാവസ്ഥ ഏജൻസി; ഇത്തവണ എല്‍ നിനോ ഉറപ്പ്, ഇന്ത്യക്ക് മുന്നറിയിപ്പ്!

by ടാർസ്യുസ്

ദില്ലി: ഈ വർഷത്തെ ആദ്യത്തെ മണ്‍സൂണ്‍ പ്രവചനവുമായി യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസി. ഇത്തവണ എല്‍ നിനോ ഉണ്ടാകുമെന്നും ഏജൻസി പ്രവചിച്ചു.ഇന്ത്യയില്‍ മണ്‍സൂണ്‍ മഴയില്‍ കുറവ് ഉണ്ടാകുമെന്നും ജൂണ്‍-ഓഗസ്റ്റ് ക്വാർട്ടറില്‍ തന്നെ മഴക്കുറവ് പ്രകടമാകുമെന്നും മഴക്കുറവ് രൂക്ഷമാകുമെന്നുമാണ് പ്രവചനം. യുഎസ് നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പില്‍, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും പ്രവചിച്ചു. തുടർന്നുള്ള മാസങ്ങളില്‍ 80 ശതമാനമായി ഉയരുമെന്നും പറയുന്നു. ഫെബ്രുവരി 12-ന് പുറപ്പെടുവിച്ച അപ്‌ഡേറ്റിനേക്കാള്‍ ജൂലൈ-സെപ്റ്റംബർ മാസങ്ങളില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 52 ശതമാനമായിരുന്നു. പിന്നീടുള്ള മാസങ്ങളില്‍ ഇത് 60% ആയി ഉയർന്നു.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ വ്യക്തമായ ചിത്രം പുറത്തുവരുമെങ്കിലും, ഐഎംഡി ഉള്‍പ്പെടെയുള്ള ഏജൻസികളുടെ പ്രവചന പ്രകാരം ഈ വർഷം ഒരു എല്‍ നിനോ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയുടെ കുറവ് എല്‍നിനോയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, സർക്കാർ അതിനനുസരിച്ച്‌ തയ്യാറെടുക്കണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന കാലാവസ്ഥാ നിരീക്ഷകനുമായ എം രാജീവൻ പറഞ്ഞു.പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ ജലത്തിന്റെ താപനില വർധിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. കാറ്റിന്റെ പാറ്റേണുകളിലെ മാറ്റങ്ങള്‍ ഇതിന് കാരണമാകുന്നു. ഇവയെല്ലാം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സാരമായി ബാധിക്കും. 1980 മുതല്‍, 14 എല്‍ നിനോ വർഷങ്ങള്‍ ഉണ്ടായി.

അതില്‍ ഒമ്പത് വർഷങ്ങളില്‍ ഇന്ത്യയില്‍ ദീർഘകാല ശരാശരിയില്‍ 10% എങ്കിലും കുറഞ്ഞ മഴയ്ക്ക് കാരണമായി. കേരളത്തില്‍ പ്രളയമുണ്ടായ 2018ല്‍, രാജ്യത്താകമാനം മണ്‍സൂണ്‍ -9.4% എന്ന തോതില്‍ കുറവായിരുന്നു.എന്നാല്‍, 1997ല്‍, അതിശക്തമായ എല്‍ നിനോ ഉണ്ടായിരുന്നിട്ടും മണ്‍സൂണ്‍ സാധാരണമായിരുന്നുവെന്നും രാജീവൻ പറഞ്ഞു. ഓരോ സീസണിനും സവിശേഷമായ സാഹചര്യമാണെന്നും രാജീവൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വളരെ ശക്തമായ ‘സൂപ്പർ’ എല്‍ നിനോയ്ക്ക് സാധ്യതയുള്ളതിനാല്‍ പസഫിക് സമുദ്രത്തില്‍ കൂടുതല്‍ വേഗത്തിലുള്ള താപനം ഉണ്ടാകുമെന്നും ഇത് അഭൂതപൂർവമായ ഉഷ്ണതരംഗങ്ങള്‍ക്ക് കളമൊരുക്കുമെന്നും യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് യുഎസ് ഏജൻസിയുടെ പ്രവചനം.

You may also like

error: Content is protected !!
Join Our WhatsApp Group