സ്വർണ വിലയിലെ ഇടിവ് തുടരുകയാണ്. ന്നും ആഗോള സ്വർണ വിപണിയില്‍ വില കുറഞ്ഞു. റെക്കോർഡ് നിലവാരത്തിലെത്തിയതിന് പിന്നാലെ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വില കുറയാൻ പ്രധാന കാരണം.പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച സമ്മിശ്ര സൂചനകളും സ്വർണത്തെ സ്വാധീനിച്ചു. പ്രശ്നം വേഗത്തില്‍ തീർക്കാമെന്ന് മുൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി ആക്രമണങ്ങള്‍ നീണ്ട് പോകുന്നതാണ് നിക്ഷേപകരുടെ ആശങ്ക ഉയർത്തുന്നത്. മാത്രമല്ല ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നത് പണപ്പെരുപ്പം രൂക്ഷമാക്കുമെന്ന ഭീഷണി ഉയർത്തിയിട്ടുണ്ട്.

ഇതിനിടയില്‍ ഡോളർ ശക്തിയാർജ്ജിച്ചതും സ്വർണത്തിന് തിരിച്ചടിയായി.ആഗോള വിപണിയിലെ സ്വർണ വിലയിലെ കുതിപ്പ് കേരളത്തിലും സ്വർണത്തെ ബാധിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കും സ്വർണ വില ഇടിഞ്ഞു. രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയുടെ കുറഞ്ഞിരുന്നു. തുടർന്ന് പവൻ വല 1,18,240 രൂപയിലും ഗ്രാം വില 14,780 രൂപയിലുമെത്തി. എന്നാല്‍ ഉച്ചയടെ ഗ്രാമിന് 50 രൂപയുടെ കുറവ് രേഖപ്പെടുത്തി. അതോടെ വില 14730 ല്‍ എത്തി. നിലവില്‍ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,17,840 രൂപയാണ്. അതായത് പവൻ വിലയില്‍ 400 രൂപയുടെ ഇടിവ്. ഇന്ന് മാത്രം പവൻ വിലയില്‍ 1160 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.സ്വർണത്തിൻ്റെ കുതിപ്പ് അവസാനിച്ചോ?സ്വർണം തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതോടെ സ്വർണം കുതിപ്പ് അവസാനിപ്പിച്ചോയെന്നാണ് ആഭരണപ്രേമികള്‍ക്ക് അറിയേണ്ടത്. ഇനി വിലയെ കാര്യമായി സ്വാധീനിക്കുക യുഎസ് പണപ്പെരുപ്പ ഡായറ്റയാണ്.. യുഎസില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്ന നിലയില്‍ തുടരുകയാണെങ്കില്‍, ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ല. ഇത് യുഎസ് ഡോളറിനെയും ട്രഷറി ബോണ്ട് വരുമാനത്തെയും ഉയർന്ന നിലയില്‍ നിലനിർത്തും.
ഡോളർ അധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് ആകർഷകമായ വരുമാനം ലഭിക്കുന്നത് സ്വർണ്ണ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകും. പലിശരഹിത സ്വർണ്ണം കൈവശം വെക്കുന്നതിനുള്ള ഉയർന്ന അവസരച്ചെലവ് സ്വർണ്ണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില താഴേക്ക് കൊണ്ടുവരികയും ചെയ്യും. ഇത് ആഗോള, ഇന്ത്യൻ സ്വർണ വിപണികളില്‍ സമ്മർദ്ദം ചെലുത്തും.എന്നാല്‍, പണപ്പെരുപ്പം നിയന്ത്രിത നിലവാരത്തിലേക്ക് എത്തുകയാണെങ്കില്‍, യുഎസ് ഫെഡ് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി പലിശ നിരക്കുകള്‍ കുറയ്ക്കാൻ നിർബന്ധിതരാകും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പലിശ കുറയ്ക്കാൻ ആവശ്യം ഉന്നയിച്ചേക്കാം, ഇത് കേന്ദ്ര ബാങ്കിന് മേല്‍ സമ്മർദ്ദം സൃഷ്ടിക്കും.പലിശ നിരക്കുകള്‍ കുറയാൻ തുടങ്ങിയാല്‍ യുഎസ് ഡോളർ ദുർബലമാവുകയും ട്രഷറി വരുമാനം കുറയുകയും ചെയ്യും. ഇത് ബോണ്ടുകള്‍ പോലുള്ള പരമ്പരാഗത സുരക്ഷിത ആസ്തികളുടെ ആകർഷണീയത കുറയ്ക്കുകയും, കറൻസി മൂല്യത്തകർച്ചയ്ക്കും കുറഞ്ഞ യഥാർത്ഥ വരുമാനത്തിനും പ്രതിരോധമായി സ്വർണ്ണത്തെ ആകർഷകമാക്കുകയും ചെയ്യും. ഇത് സ്വർണ്ണവില വർധിക്കാൻ കാരണമാകും.