Home തിരഞ്ഞെടുത്ത വാർത്തകൾ യുഎസില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച്‌ കയറ്റിയ അക്രമിയെ കൊലപ്പെടുത്തി

യുഎസില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച്‌ കയറ്റിയ അക്രമിയെ കൊലപ്പെടുത്തി

by ടാർസ്യുസ്

വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗനില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച്‌ കൊലപ്പെടുത്തി.ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിള്‍ ഓഫ് ഇസ്രയേല്‍ സിനഗോഗിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. സംഭവത്തില്‍ ആർക്കും ഗുരുതര പരിക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്.

സിനഗോഗിലെ പ്രൈമറി സ്‌കൂളില്‍ 140 ഓളം കുട്ടികള്‍ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച്‌ കയറ്റുകയായിരുന്നു. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായത്. കൊല്ലപ്പെട്ട അക്രമി മിഷിഗനില്‍ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. അക്രമത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തത് ഈയാളുടെ പേരില്‍ലാണ്. ഇയാളുടെ കുടുംബാംഗങ്ങളില്‍ ചിലർ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.ആക്രമണത്തിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ച്‌ വഴ്ത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച്‌ ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. പരിശോധനയില്‍ അക്രമിയുടെ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group