Home തിരഞ്ഞെടുത്ത വാർത്തകൾ ‘അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം’ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്

‘അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം’ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്

by ടാർസ്യുസ്

കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരിയും പ്രസാധകയുമായ എംഎ ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഷഹനാസിന്റെ വ്യാജ ഐഎഎസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും യുപിഎസ്‌സി ചെയര്‍മാനും ഉള്‍പ്പെടെ പരാതി നല്‍കിയതിന് പിന്നാലെയാണ് ശ്രീനാ ദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഷഹനാസ് രംഗത്ത് വന്നിരിക്കുന്നത്.

ശ്രീനാ ദേവി കുഞ്ഞമ്മയെ തെക്കന്‍ ജില്ലയിലെ കുല്‍സിതാമ്മ എന്നു വിശേഷിപ്പിച്ചാണ് ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തന്റെ കണ്ണിലെ കോലെടുക്കാതെ മറ്റുള്ള പെണ്ണുങ്ങളുടെ കണ്ണിലെ കരട് എടുത്ത് സുഖം പിടിച്ച്‌ വരുവായിരുന്നു ശ്രീനാ ദേവിയെന്നു ഷഹനാസ് പരിഹസിക്കുന്നു. തെക്കന്‍ ജില്ലയിലെ ജനപ്രതിനിധിയായ ശ്രീനാ ദേവി വ്യാജമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്താണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും മെമ്പര്‍ സ്ഥാനം അധികം വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഴിച്ചുവാങ്ങുമെന്നും ഷഹനാസ് പറയുന്നു. കള്ള സത്യവാങ്മൂലം നല്‍കി വ്യാജമായിട്ടാണ് ശ്രീനാ ദേവി കുഞ്ഞമ്മ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന ഗുരുതര ആരോപണമാണ് ഷഹനാസ് ഉന്നയിച്ചത്. ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:’ഒരു രാഷ്ട്രീയ മാലിന്യത്തിനെ വെളുപ്പിക്കാനായി കരാറെടുത്ത് (അതിന്റെ പിന്നിലെ കാരണങ്ങള്‍ പിന്നീട് എഴുതാം) കുത്സിതാമ്മയെ കുറിച്ചാണ്… തെക്കൻ ജില്ലക്കാരിയാണ്.ആക്ഷനും, ഹൊററും, മസാലയും ഒക്കെ വരുന്ന ജീവിതമാണ്. കുറെ എഴുതാനുള്ളത് കൊണ്ട് ആമുഖം ഒന്നിച്ച്‌ പറയുന്നില്ല.തന്റെ കണ്ണിലെ വലിയ കോലെടുക്കാതെ മറ്റുള്ള പെണ്ണുങ്ങളുടെ കണ്ണിലെ കരട് ഒക്കെയെടുത്ത്,കുറച്ച്‌ ഫാൻസിനെയൊക്കെ സംഘടിപ്പിച്ച്‌ ഒന്ന് സുഖംപിടിച്ച്‌ വരുവായിരുന്നു നമ്മുടെ കുല്‍സിതമ്മ.ഒരു തെക്കൻ ജില്ലയിലെ ജന പ്രതിനിധിയാണ് ഇവർ. എന്നാല്‍ ഇവർ ഈ ജില്ലക്കാരി അല്ലെന്നും, വ്യാജമായി ഈ ജില്ലയില്‍ വോട്ട് ചേർത്താണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അന്നേ ആക്ഷേപമുണ്ട്. കൂടാതെ നിയമനടപടികളും നേരിടുന്നുണ്ട്. ‘നെറ്റിപ്പട്ടം പോലെ’ കൊണ്ടുനടക്കുന്ന ‘മെമ്പർ സ്ഥാനം’ അധികം താമസിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഴിച്ച്‌ വാങ്ങും.കാരണം എന്താണെന്നല്ലേ?ചങ്കരന് ഒത്ത ചക്കി തന്നെ.അത് തന്നെ കാരണം.

ആള്‍ ഫുള്‍ വ്യാജമാണ്. ചങ്കരൻ ആരെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ.അഡ്രസ്സ് പോലും വ്യാജമായിട്ടുള്ള ഒരുത്തിയാണ് നാട്ടുകാർക്ക് ക്ലാസെടുക്കാൻ നടക്കുന്നത്.വിശദമായിട്ട് പറഞ്ഞാല്‍ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരും ഇന്നേ വരെ ചെയ്തിട്ടില്ലാത്ത ഫോർജ്ജറി നടത്തിയാണ് ഇവർ സ്വന്തമായി ഒരു അഡ്രസ്സ് പോലുമുണ്ടാക്കിയത്. ഇങ്ങനത്തെ ഒരു “അഡ്രസ്സില്ലാത്തോളാണ്” വല്ലവന്റെയും പോസ്സ്റ്റ് ഷെയർ ചെയ്ത് നടന്നിരുന്നത്.ഒന്നും മനസ്സിലാവുന്നില്ലല്ലേ?നാട്ടില്‍ താമസമില്ലാത്ത ഒരു വയോധികയായ സ്ത്രീയുടെ ബന്ധുവാണെന്ന് കള്ള സത്യവാങ്മൂലം എഴുതി കൊടുത്ത് അവർ പോലുമറിയാതെ അവരുടെ പേരിലുള്ള റേഷൻ കാർഡ് സ്വന്തമാക്കി,അത് കാണിച്ച്‌ വോട്ടർ പട്ടികയില്‍ പേരും ചേർത്താണ് മറ്റൊരു ജില്ലയില്‍ നിന്ന് വന്നിട്ടിവർ മെമ്പറായത്.എത്ര വലിയ ക്രിമിനല്‍ കുറ്റമാണെന്ന് നിങ്ങള്‍ ഒന്ന് ഓർത്ത് നോക്കൂ.ഇവിടെ വന്ന് വെർബല്‍ ഡയേറിയ നടത്താതെ എനിക്കെതിരെ മൂന്നോ,നാലോ പോസ്റ്റിട്ട നായിക ഈ വിഷയത്തില്‍ മറുപടി പറഞ്ഞു എന്റെ നാവടപ്പിക്കണമെന്ന് ഫാൻസ്സ് ഒന്ന് ചെന്ന് പറഞ്ഞു കൊടുക്കൂ.വ്യാജ അഡ്രസ്സും പേറി നടക്കുന്ന “ദ കംപ്ലീറ്റ് വ്യാജത്തിയാണോ” ഇത്രയും നാള്‍ ഈ വളവളാന്ന് വർത്തമാനം പറഞ്ഞോണ്ടിരുന്നത് എന്ന് ഞാൻ ചോയിച്ചൂന്ന് കൂടി പറഞ്ഞേക്കേ..(തുടരും)എന്നെ വിളിക്കുന്നു ഓരോ തെറിയും അമ്മായിക്ക് സമർപ്പിക്കുന്നു’

You may also like

error: Content is protected !!
Join Our WhatsApp Group