കൊച്ചി: ട്രെയിനില്‍ ഡാൻസ് റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്.എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരണ്‍ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. ഈ മാസം നാലിനായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനില്‍ തൃശ്ശൂരില്‍ വെച്ചാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍ വൈറലായതോടെ റെയില്‍വേ പൊലീസ് ആക്‌ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തത്.
