Home കർണാടക അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ സുരക്ഷിതമായി തിരികെ കൊണ്ടുവരും -സിദ്ധരാമയ്യ

അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ സുരക്ഷിതമായി തിരികെ കൊണ്ടുവരും -സിദ്ധരാമയ്യ

by ടാർസ്യുസ്

ബെംഗളൂരു: ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്നു അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച അറിയിച്ചു. ശിവമോഗ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുബായിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങളിൽ താമസിക്കുന്ന കന്നഡിഗരുടെ സുരക്ഷയെക്കുറിച്ച് ചീഫ് സെക്രട്ടറിയുമായും തദ്ദേശ കമ്മീഷണറുമായും ചർച്ച ചെയ്തിട്ടുണ്ട്.നിലവിൽ, സംഘർഷം കാരണം വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചാലുടൻ എല്ലാവരെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഭോജേ ഗൗഡ ദുബായിലാണെന്നും ഹോട്ടലിൽ സുരക്ഷിതനാണെന്ന് അദ്ദേഹം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അനാവശ്യമാണെന്ന് പറഞ്ഞ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ അപലപിച്ചു “സമാധാനം പ്രസംഗിക്കുന്ന അമേരിക്ക മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു. അമേരിക്ക പരസ്‌പരവിരുദ്ധ നിലപാടിനെ അപലപിക്കുന്നു. ഇറാൻ പ്രസിഡന്റ് ആയത്തുള്ള ഖാനയിയുടെ വധത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group