Home തിരഞ്ഞെടുത്ത വാർത്തകൾ പള്ളിയില്‍ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതി പിടിയില്‍

പള്ളിയില്‍ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതി പിടിയില്‍

by ടാർസ്യുസ്

മലപ്പുറം: മലപ്പുറത്ത് പള്ളിയില്‍ നമസ്ക്കാരത്തിനിടെ മോഷണം. മൊബൈല്‍ ഫോണാണ് മോഷണം പോയത്. സംഭവത്തില്‍ പ്രതി പിടിയിലായി.നെന്മാറ സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45 നാണ് സംഭവം. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദില്‍ നമസ്ക്കാരത്തിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. ഈ ഫോണ്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റില്‍ ഫോണ്‍ വില്‍ക്കാൻ എത്തിയപ്പോള്‍ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group