കേരളം: കേരളത്തിൽസ്വർണ വിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 10 രൂപ വർധിച്ച് 14,840 രൂപയും പവന് 80 രൂപ വർധിച്ച് 1,18,720 രൂപയുമായി.ഇന്നലെ പവന് 1,120 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 1,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വില തുടരുന്നത്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ വർധിച്ച് 12,190 രൂപയിലും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9,495 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ വർധിച്ച് 6,120 രൂപയായി.വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.