ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.7,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ 12 നില കെട്ടിടം ഉള്‍ക്കൊള്ളുന്ന കാമ്പസാണ് വടക്കന്‍ ബെംഗളൂരുവില്‍ ആരംഭിച്ചത്.കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ തിങ്കളാഴ്ച ഈ അത്യാധുനിക ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒരു ആഗോള സാങ്കേതിക വിനിമയ കേന്ദ്രമായി മാറ്റുന്നതില്‍ ആമസോണിന്റെ ഈ പുതിയ നിക്ഷേപം വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ 12 നില കെട്ടിടം അഞ്ച് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഓഫീസ്, ആമസോണിന്റെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സിംഗിള്‍-ബില്‍ഡിങ് ഓഫീസ് കൂടിയാണ്.ഇ-കൊമേഴ്സ്, ഓപ്പറേഷന്‍സ്, പേയ്മെന്റ്‌സ്, സാങ്കേതിക വിദ്യ, സെല്ലര്‍ സര്‍വീസസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തിലധികം ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യ ആമസോണിന് എന്നും വലിയ മുന്‍ഗണനയുള്ള വിപണിയാണെന്നും ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങള്‍ക്കുമായി കമ്പനി വലിയ നിക്ഷേപം തുടരുമെന്നും ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ വ്യക്തമാക്കി.ഇന്ത്യയില്‍ ഇതുവരെ 40 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ആമസോണ്‍, 2030-ഓടെ 35 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നിര്‍മ്മിച്ച ഈ പുതിയ ക്യാമ്പസ് 2040-ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. നിലവില്‍ കര്‍ണാടകയില്‍ മാത്രം ആമസോണിന് പത്തോളം ഓഫീസുകളും നൂറിലധികം ഡെലിവറി സ്റ്റേഷനുകളുമുണ്ട്. സംസ്ഥാനത്തെ ഏകദേശം എണ്‍പതിനായിരത്തിലധികം വ്യാപാരികള്‍ ആമസോണ്‍ പ്ലാറ്റ്ഫോം വഴി തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ബെംഗളൂരുവില്‍ 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ്: ഏഷ്യയിലെ രണ്ടാമത്തേത്
previous post