കേരളം : കേരളത്തിലെ സ്വർണവില വീണ്ടും ഉയർന്ന് 1,18,000ന് മുകളിൽ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണവില. 1,18,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വർധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസത്തിൻ്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
previous post