Home തിരഞ്ഞെടുത്ത വാർത്തകൾ മകൾ പ്രണയിച്ച് വിവാഹംചെയ്തു; ഭർത്താവിന്റെ വീടിന് അച്ഛൻ തീയിട്ടു

മകൾ പ്രണയിച്ച് വിവാഹംചെയ്തു; ഭർത്താവിന്റെ വീടിന് അച്ഛൻ തീയിട്ടു

by ടാർസ്യുസ്

മൈസൂരു: മകൾ പ്രണയിച്ച് വിവാഹിതയായതിൽ പ്ര കോപിതനായി ഭർത്താവി ന്റെ വീടിന് അച്ഛൻ തീയിട്ടു. മാണ്ഡ്യയിൽ ചുഞ്ചഗഹള്ളി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.ചെന്നെഗൗഡയാണ് (45) അതേഗ്രാമത്തിലുള്ള മകളുടെ ഭർത്താവിന്റെ വീടിന് തീയിട്ടത്. സംഭവത്തിൽ മദ്ദൂർ പോലീസ് കേസെടുത്തു. യുവാവിന്റെ കുടുംബം മുൻപ് വിവാഹാഭ്യർഥനയുമായി ചെന്നെഗൗഡയെ സമീപിച്ചിരു ന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.എന്നാൽ, ബുധനാഴ്ച യുവതി വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനെ രജിസ്റ്റർ വിവാഹം കഴിച്ചു. ഇതിൽ പ്രകോപിത നായ ചെന്നെഗൗഡ ശനിയാഴ്ചവൈകീട്ട് ആരുമില്ലാത്ത സമയം മകളുടെ ഭർത്താവിന്റെ വീടിന് നാട്ടു തീയിടുകയായിരുന്നു. കാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയ മാക്കിയത്.കൃത്യത്തിനിടെ ചെന്നെഗൗഡയ്ക്ക് പൊള്ളലേറ്റു. അറസ്റ്റു ചെയ്തശേഷം പോലീസ് ഇയാളെ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group