Home തിരഞ്ഞെടുത്ത വാർത്തകൾ കശ്മീരിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

by ടാർസ്യുസ്

ശ്രീനഗർ: ജമ്മു കശ്മ‌ീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. സൈന്യം, പോലീസ്, സിആർപിഎഫ് എന്നിവർക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ നടത്തിയ സംയുക്ത ഓപ്പറേക്ഷനിലാണ് ഭീകരരെ വധിച്ചത്.“ഓപ്പറേഷൻ ത്രാഷി-l” എന്ന പേരിലാണ് ഓപ്പറേഷൻ നടത്തിയത്. മൺകട്ടകൊണ്ട് നിർമിച്ച വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് മനസിലാക്കി സൈനികർ വെടിയുതിർത്തതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ 2 ഭീകരരെ വധിച്ചതായി സൈന്യം എക്സിൽ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group