Home തിരഞ്ഞെടുത്ത വാർത്തകൾ ലോക ചാപ്റ്റര്‍ 2 ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും’; അപ്‌ഡേറ്റുകള്‍ വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശൻ

ലോക ചാപ്റ്റര്‍ 2 ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും’; അപ്‌ഡേറ്റുകള്‍ വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശൻ

by ടാർസ്യുസ്

മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി അടയാളപ്പെടുത്തുന്ന സൂപ്പർ ഹീറോയിൻ മൂവി ലോക: ചാപ്റ്റർ 1- ചന്ദ്ര വളരെ ഏറെ സന്തോഷത്തോടെ ആണ് മലയാളികള്‍ സ്വീകരിച്ചത്.മിന്നല്‍ മുരളിയും അജയന്റെ രണ്ടാം മോഷണവും മലയാളി പ്രേക്ഷകർക്കു മുന്നില്‍ കൊണ്ടുവെച്ച ഫാന്റസി തകർത്തെറിഞ്ഞ് മായാലോകത്ത് ചന്ദ്ര അരങ്ങു വാഴുന്ന കാഴ്ച. അന്ന് മുതല്‍ മലയാളികള്‍ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആണ്. ഇപ്പോഴിതാ അതിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് നടി കല്യാണി പ്രിയദർശൻ. രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് താരം പറഞ്ഞു കഴിഞ്ഞു.അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും നടി പറഞ്ഞത്. ‘ലോക 2 ന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബർ മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ സിനിമയുടെ ഭാഗമാണ്’ എന്നാണ് താരം പറഞ്ഞത്.മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്നുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ മലയാള റിലീസായി ഈ ചിത്രം മാറി, ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group