Home തിരഞ്ഞെടുത്ത വാർത്തകൾ വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി മരിച്ചനിലയിൽ

വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി മരിച്ചനിലയിൽ

by ടാർസ്യുസ്

കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിദ്യാർഥിനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. അച്ഛനും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സ്കൂ‌ളിലെ കൗൺസിലിങ്ങിനിടെയാണ് വർഷങ്ങൾക്ക് മുൻപ് ബന്ധുവിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത് കുട്ടി വെളിപ്പെടുത്തിയത്. അയൽവാസിയിൽനിന്ന് നേരിട്ട ദുരനുഭവവും പെൺകുട്ടി തുറന്നുപറഞ്ഞിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group