കേരളം : രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്.വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 കുറഞ്ഞിരുന്നു.വ്യാഴാഴ്ചയും വിലയിടിഞ്ഞു. രണ്ടു ദിവസത്തെ തിരിച്ചടിക്കു ശേഷമാണ് സ്വർണം വീണ്ടും ഉയർന്ന് തുടങ്ങി 1.15 ലക്ഷം മറികടന്നത്.