ബെംഗളൂരു: ബെംഗളൂരുവിലെ ഒരു റസ്റ്ററന്റിലെ ഭക്ഷണവിലയെ കുറിച്ചുള്ള പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്ക് കാരണമായി.സാധാരണ ഇഡ്ഡലി ഓർഡർ ചെയ്യാൻ പോയ ആളുകള്‍ക്ക് പോലും വലിയ ആലോചനയ്ക്ക് ഇടമാകുന്ന തരത്തിലാണ് ഈ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരു, വീരപ്പിള്ളൈ സ്ട്രീറ്റ്, കൊമേഴ്‌സ്യല്‍ സ്ട്രീറ്റിന് സമാന്തരമായി സ്ഥിതിചെയ്യുന്ന നവീൻ ബട്ടർ ദോശ റസ്റ്ററന്റിലാണ് രസകരമായ പോസ്റ്റർ വെച്ചിരിക്കുന്നത്.പോസ്റ്ററില്‍ കാണുന്ന വില കുറിപ്പ് ഇങ്ങനെ: ”4 ഇഡ്ഡലി – 50 രൂപ, 1 ഇഡ്ഡലി – 100 രൂപ”.നാല് ഇഡ്ഡലിക്ക് 50 രൂപ, എന്നാല്‍ ഒരു ഇഡ്ഡലിക്ക് 100 രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറയുമ്പോള്‍, എട്ട് ഇഡ്ഡലി അടങ്ങിയ രണ്ട് പ്ലേറ്റുകളുടെ വിലയ്ക്ക് തുല്യമാണ് ഒരു ഇഡ്ഡലിയുടെ വില.ഇങ്ങനെ ഒരു രസകരവും ആകർഷകവുമായ വില പോസ്റ്റർ, ബെംഗളൂരു എന്ന് പേരുള്ള റെഡ്ഡിറ്റ് അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം വന്ന ഉടൻ തന്നെ നിരവധി ആളുകള്‍ കമന്റും ഷെയറും ചെയ്തു. പലരും ഹാസ്യരസത്തില്‍ കമന്റുകളിട്ടു. ചിലർ ഇതിനെ “വളരെ കിടിലൻ മാർക്കറ്റിംഗ് തന്ത്രം” എന്നാണ് പറയുന്നത്. ഇത് റസ്റ്ററന്റിന്റെ പബ്ലിസിറ്റി വർദ്ധിപ്പിക്കുന്നതിനു പുറമേ, വീഡിയോ സോഷ്യല്‍ മീഡിയയിലൊരു ട്രെൻഡ് സൃഷ്ടിച്ചിട്ടുണ്ട്.