Home തിരഞ്ഞെടുത്ത വാർത്തകൾ പണിമുടക്കിനിടെ സ്കൂളിന്‍റെ പുറകുവശത്ത് കൂടി അകത്ത് കയറി അധ്യാപകര്‍, സമരക്കാര്‍ അറിഞ്ഞു, പിന്നിലെ ഗേറ്റ് പൂട്ടി; മണിക്കൂറുകള്‍ക്ക് ശേഷം മോചനം

പണിമുടക്കിനിടെ സ്കൂളിന്‍റെ പുറകുവശത്ത് കൂടി അകത്ത് കയറി അധ്യാപകര്‍, സമരക്കാര്‍ അറിഞ്ഞു, പിന്നിലെ ഗേറ്റ് പൂട്ടി; മണിക്കൂറുകള്‍ക്ക് ശേഷം മോചനം

by ടാർസ്യുസ്

തിരുവനന്തപുരം: നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ പണിമുടക്ക് ദിവസം സ്കൂളില്‍ എത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു.പണിമുടക്കിനിടെ സ്കൂളിലെത്തിയ എട്ട് അധ്യാപകരെയാണ് പൂട്ടിയിട്ടത്. സ്കൂളിന്റെ മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പുറകുവശത്തെ ഗേറ്റിലൂടെയായിരുന്നു ഈ അധ്യാപകർ അകത്തുകയറിയത്. ഇതറിഞ്ഞെത്തിയ സമരക്കാർ ആ ഗേറ്റ് പൂട്ടിയതോടെയാണ് ഇവർ കുടുങ്ങിയത്. ഓഫീസ് തുറക്കാത്തതിനാല്‍ ഇവർക്ക് ഹാജർ രേഖപ്പെടുത്താനുമായിരുന്നില്ല. ഒടുവില്‍ വൈകുന്നേരം നാലരയോടെ സ്കൂള്‍ ഓഫീസ് സ്റ്റാഫ് എത്തി ഗേറ്റ് തുറന്ന ശേഷമാണ് അധ്യാപകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ലകേന്ദ്ര സർക്കാർ നയങ്ങളില്‍ പ്രതിഷേധിച്ച്‌ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ ബാധിക്കപ്പെടാതെ മഹാനഗരങ്ങള്‍. ദില്ലിയിലും മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ പോലെയായിരുന്നു. വാഹനഗതാഗതം തടസപ്പെടുകയോ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയോ ചെയ്തില്ല. ഓഫീസുകളും സാധാരണ രീതിയില്‍ തന്നെ പ്രവർത്തിച്ചു. ദേശീയ പണിമുടക്കുകളോടും ഹർത്താലുകളോടും മുഖം തിരിക്കുന്ന പതിവിന് ഇക്കുറിയും ബെംഗളൂരുവിലും ഇതര ജില്ലകളിലും മാറ്റമുണ്ടായില്ല. കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. മാർക്കറ്റുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകളും സമരത്തിന് ആഹ്വാനം ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചില്ല. ബാങ്കിംഗ്- ഇൻഷുറൻസ് മേഖലകളും സാധാരണ പോലെ പ്രവർത്തിച്ചു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും സാധാരണ പോലെ സർവീസ് നടത്തി. കേരളത്തിലേക്കുള്ള ട്രാൻസ്പോർട്ട് ബസുകള്‍ കെഎസ്‌ആർടിസിയും പതിവുപോലെ ഓടിച്ചു. വിവിധ സംഘടനകള്‍ ഫ്രീഡം പാർക്കിലും ടൗണ്‍ഹാളിന് മുന്നിലും പ്രകടനം നടത്തി എന്നതൊഴിച്ചാല്‍ സാധാരണ ദിവസം തന്നെയായിരുന്നു ബെംഗളൂരുവിന് ഇന്നും. തമിഴ്നാട്ടിനെയും ദേശീയ പണിമുടക്ക് ബാധിച്ചില്ല. ചെന്നൈ മൗണ്ട് റോഡില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു. ബസുകള്‍ തടഞ്ഞ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിഎംകെയും പൊതുപണിമുടക്കിന് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈയില്‍ വ്യവസായ വകുപ്പ് കോണ്‍ക്ലേവ് അടക്കമുള്ള പരിപാടികളില്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്‌ആർടിസി ബസുകള്‍ സർവീസ് നടത്തിയില്ല. തമിഴ്നാട് ബസുകള്‍ കേരള അതിർത്തി വരെ സർവീസ് നടത്തി. സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഉത്തരേന്ത്യയെയും കാര്യമായി ബാധിച്ചില്ല. ദില്ലിയില്‍ അടക്കം ജനജീവിതം സാധാരണ നിലയിലാണ്. രാജ്ഘട്ടില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകള്‍ മാർച്ച്‌ നടത്തി. യുപി, ഹരിയാന, അസം, ജാർഖണ്ഡ്, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പൊതുമേഖലാ ഫാക്ടറികളില്‍ അടക്കം തൊഴിലാളികള്‍ പണിമുടക്കി.

You may also like

error: Content is protected !!
Join Our WhatsApp Group