ധാക്ക: പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശിൽ സ്ഫോടനം. ഗോപാൽഗഞ്ചിലെ പോളിംഗ് സ്റ്റേഷനു സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ 13 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിനു പിന്നാലെയും വോട്ടെടുപ്പ് തടസ്സമില്ലാതെ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ സേന ജാഗ്രത വർദ്ധിപ്പിച്ചു. കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാൻ വ്യാപക പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി നിയമനിർവഹണ ഏജൻസികൾ അറിയിച്ചു. ഇതിനിടെ, വിവിധ മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ അനുയായികൾ തമ്മിലും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.ധാക്കയിലെ മിർപൂർ-10 മേഖലയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)യും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.സുരക്ഷാസേന ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി.