Home ചെന്നൈ മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാൻ ശ്രമിച്ചു; ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റില്‍

മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാൻ ശ്രമിച്ചു; ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റില്‍

by ടാർസ്യുസ്

ചെന്നൈ: ചെന്നൈയില്‍ മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റില്‍. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയായ ഇയാള്‍ പാർട്ട് ടൈം ജീവനക്കാരൻ ആണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോണ്‍ നന്നാക്കാൻ എത്തിയപ്പോള്‍ ആദ്യം സെല്‍ഫി ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group