ബെംഗളൂരു : കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കുള്ള സമ്പൂര്‍ണ നിരോധനം നീക്കിയ കര്‍ണാടക ഹൈക്കോടതി വിധി സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വീട്ടില്‍ നിന്ന് സ്വന്തം വാഹനം എടുക്കാതെ കുറഞ്ഞ ചെലവില്‍ ജോലി സ്ഥലത്ത് എത്താന്‍ ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് പലരും ബൈക്ക് ടാക്‌സികളെ കണ്ടിരുന്നത്. എന്നാല്‍ ബൈക്ക് ടാക്‌സികള്‍ക്ക് തിരിച്ചടിയാകുന്ന ഒരു നിര്‍ണായകമായ നീക്കമാണ് ബെംഗളൂരുവിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.ബൈക്ക് ടാക്‌സികള്‍ നിരത്തിലിറങ്ങാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയനുകള്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് ബെംഗളൂരുവിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ ആവശ്യം.
കര്‍ണാടകയില്‍ ബൈക്ക് ടാക്‌സികള്‍ ഇനിയില്ലേ? പുതിയ നീക്കവുമായി ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍
previous post