ബെംഗളൂരു: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അപ്പാർട്ടുമെന്റ് ബില്ലിന്മേലുള്ള നടപടികള്‍ മന്ദഗതിയിലായിരുന്നു.ഇതിന് വീണ്ടുമൊരു അനക്കം വന്നിരിക്കുകയാണ് ഇപ്പോള്‍. ബെംഗളൂരുവിലെ ഏകദേശം 19 ശതമാനം ആളുകള്‍ അപ്പാർട്ട്മെന്റുകളില്‍ താമസിക്കുന്നവരാണ്. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കർണാടക സർക്കാർ 2025-ല്‍ ‘കർണാടക അപ്പാർട്ട്മെന്റ് ബില്‍’ കൊണ്ടുവരാൻ തീരുമാനിച്ചത്. നിലവിലുള്ള അപ്പാർട്ടുമെന്റ് നിയമങ്ങള്‍ കാലപ്പഴക്കമുള്ളതാണ്. അപ്പാർട്ടുമെന്റുകളില്‍ താമസിക്കുന്നവർക്ക് ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ് നിലവിലെ നിയമങ്ങള്‍.ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കർണാടക നിയമസഭയില്‍ വെച്ച് അപ്പാർട്ട്മെന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയതായാണ് പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്. നിയമത്തെക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. ഈ നിയമം 1972-ലെ കർണാടക അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്ട് പരിഷ്കരിക്കുകയാണ് ചെയ്യുക.അപ്പാർട്ട്മെന്റ് ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നത്. നിയമം രൂപീകരിക്കുന്നതിന് മുമ്ബ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. gbasuggesion@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ നിർദ്ദേശങ്ങള്‍ അയക്കാം.
പുതിയ നിയമം വരുന്നതോടെ അപ്പാർട്ട്മെന്റുകള്‍ വിറ്റതിനുശേഷമുള്ള നടപടികളില്‍ നിർമ്മാതാക്കള്‍ കാലതാമസം വരുത്തുകയോ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് തടയപ്പെടും. 60% ഫ്ലാറ്റുകളും വിറ്റുകഴിഞ്ഞാല്‍, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍, ബില്‍ഡർ സ്വയമേവ ഭൂമിയും പൊതു സൗകര്യങ്ങളും (ഇടനാഴികള്‍, ലിഫ്റ്റുകള്‍, പാർക്കിംഗ്, സൗകര്യങ്ങള്‍ എന്നിവ) അപ്പാർട്ട്മെന്റ് ഉടമകളുടെ സംഘടനയ്ക്ക് കൈമാറണം.ഈ കൈമാറ്റം ഓപ്ഷണല്‍ അല്ല. അഥവാ സ്വാഭാവികമായി നടക്കുന്ന വിധത്തിലായിരിക്കും നിയമം. അതിനാല്‍ നിർമ്മാതാക്കള്‍ക്ക് ഇത് മാറ്റിവയ്ക്കാൻ കഴിയില്ല. നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങളും ഏർപ്പെടുത്തും. ഇതുകൂടാതെ ബില്‍ഡർമാർ നിലവില്‍ താമസക്കാർക്കും അധികാരികള്ക്കുംനല്കാനുള്ള 700 കോടിയിലധികം രൂപ ഈടാക്കുന്നതിന് ഒരു പ്രത്യേക വീണ്ടെടുക്കല്‍ സംവിധാനവും ഈ ബില്ലിലൂടെ സൃഷ്ടിക്കും. എല്ലാ പ്രധാനപ്പെട്ട പ്രോജക്റ്റ് രേഖകളും ഡിജിറ്റലായി ലഭ്യമായിരിക്കണമെന്ന് ബില്ല് നിഷ്കർഷിക്കും. ഇത് സുതാര്യത മെച്ചപ്പെടുത്തുകയും ഉടമകള്‍ക്ക് അനുമതിപത്രങ്ങള്‍, പ്ലാനുകള്‍, നിയമപരമായ വിശദാംശങ്ങള്‍ എന്നിവ ഇതുവഴി അറിയാൻ കഴിയും.മെയിന്റനൻസ് ചാർജുകള്‍ എങ്ങനെ കണക്കാക്കുകയും ശേഖരിക്കുകയും ചെയ്യണമെന്ന് ബില്ല് നിർവ്വചിക്കും. ഇതോടെ ഈ വിഷയത്തില്‍ അപ്പാർട്ടുമെന്റുകളില്‍ ഉണ്ടാകാറുള്ള ആശയക്കുഴപ്പങ്ങള്‍ക്കും തർക്കങ്ങള്‍ക്കും പരിഹാരമാകും. ഏകപക്ഷീയമോ അന്യായമോ ആയ ഫീസ് ഈടാക്കല്‍ ഇതുവഴി തടയുംഈ നിയമനിർമ്മാണത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിനെ ഉപമുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. “ഞങ്ങള്‍ ഭീഷണിക്ക് വഴങ്ങുന്നവരല്ല. ഞങ്ങള്‍ ബഹുമാനം കൊണ്ടാണ് നിങ്ങളെ സമീപിക്കുന്നത്, ഭയം കൊണ്ടല്ല,” അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) തിരഞ്ഞെടുപ്പില്‍ അപ്പാർട്ട്മെന്റ് സമൂഹത്തിന്റെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. “ഞങ്ങള്‍ നിങ്ങള്‍ക്കായി നിയമം കൊണ്ടുവരുമ്ബോള്‍, വരാനിരിക്കുന്ന ജിബിഎ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ അപ്പാർട്ട്മെന്റ് സമൂഹത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അപ്പാർട്ട്മെന്റുകളില്‍ താമസിക്കുന്നവർക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും വെള്ള കണക്ഷൻ ലഭിക്കാൻ തവണ വ്യവസ്ഥയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു വളർന്നുവരുന്നതിനനുസരിച്ച് മികച്ച ഭരണം ഉറപ്പാക്കാനാണ് ജിബിഎ രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.