Home തിരഞ്ഞെടുത്ത വാർത്തകൾ വിദ്യാര്‍ഥികള്‍ക്കും ആര്‍ത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്കും ആര്‍ത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു : വിദ്യാർഥികള്‍ക്കും ആർത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കർണാടക സർക്കാർ. സർക്കാർ ജോലിക്കാരായ എല്ലാ സ്ത്രീകള്‍ക്കും ആർത്തവ അവധി നയം അംഗീകരിച്ച്‌ ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പുതിയ നീക്കം.ഒക്ടോബർ 12ലെ സർക്കാർ വിജ്ഞാപനത്തില്‍ 18നും 52നും ഇടയില്‍ പ്രായമുള്ള വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്ബളത്തോടുകൂടിയ ആർത്തവ അവധി അനുവദിച്ചിരുന്നു.പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ വനിത ജീവനക്കാർക്കും ശമ്ബളത്തോടെയുള്ള ആർത്തവ അവധി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

കർണാടക വർക്കിങ് വിമൻ വെല്‍ബീയിങ് ബില്‍ ഇപ്പോള്‍ സ്കൂളുകള്‍, കോളജുകള്‍, സർവകലാശാലകള്‍ എന്നിവയിലെ വിദ്യാർഥികള്‍ക്ക് പ്രതിമാസം രണ്ട് ദിവസം വരെ ആർത്തവ അവധി നല്‍കാൻ നിർദ്ദേശിക്കുന്നു. കൂടാതെ, വിദ്യാർഥികള്‍ക്ക് ഹാജരില്‍ രണ്ട് ശതമാനം ഇളവ് നല്‍കും.ഈ വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ 5,000 പിഴ ഈടാക്കുമെന്ന് ബില്ലില്‍ പറയുന്നു. കർണാടക നിയമസഭയുടെ ഇപ്പോള്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ കരട് ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ അവധി അനുവദിക്കണമെന്നത് നിർബന്ധമാക്കുന്ന നവംബർ 20ലെ സംസ്ഥാന നിർദ്ദേശത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കുന്നത് കർണാടക ഹൈക്കോടതി ബുധനാഴ്ച 2026 ജനുവരി 20ലേക്ക് മാറ്റി.ബാംഗ്ലൂർ ഹോട്ടല്‍സ് അസോസിയേഷനും അവിരാത എ.എഫ്.എല്‍ കണക്റ്റിവിറ്റി സിസ്റ്റവുമാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്ബ് സർക്കാർ തങ്ങളുമായി കൂടിയാലോചിച്ചില്ല. അത്തരം അവധി നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. സർക്കാർ എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്നില്ലെന്നും ഹരജിക്കാർ വാദിച്ചു.നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ജീവനക്കാരുടെ അവധിക്ക് മതിയായ വ്യവസ്ഥകള്‍ നല്‍കുന്നുണ്ടെന്നും കൂടുതല്‍ അവധികള്‍ അധിക സാമ്ബത്തിക ബാധ്യതക്ക് കാരണമാകുമെന്നും ഹരജിയില്‍ പറഞ്ഞു. തുടർന്ന് ജസ്റ്റിസ് എം. ജ്യോതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സ്റ്റേ ഉത്തരവെന്നും പുനഃപരിശോധിക്കണമെന്നും അഡ്വ. ജനറല്‍ ശശി കിരണ്‍ ഷെട്ടി കോടതിയെ അറിയിച്ചു. ഇതോടെ സ്റ്റേ പിൻവലിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group