ബെംഗളൂരു: ബെംഗളൂരുവില്‍ വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. 11.64 കിലോഗ്രാം എം.ഡി.എം.എ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം പിടികൂടിയത്.ഇവക്ക് മൊത്തം 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തില്‍ നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ (42) പോലീസ് അറസ്റ്റ്ചെയ്തു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവെച്ചിരുന്നതാണ് മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു.