ബെംഗളൂരു: 35കാരിയുടെ മൃതദേഹം പൊലീസ് സ്റ്റേഷന് സമീപത്ത് ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനായി തിരച്ചില്‍.നാല് മക്കളുടെ അമ്മയും വിധവയുമായ സല്‍മയാണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. വെള്ളിയാഴ്ചയാണ് പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് ഓട്ടോറിക്ഷയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

ഭർത്താവ് മരിച്ചതിനു ശേഷം സുബ്രമണി എന്നയാളുമായി സല്‍മ അടുപ്പത്തിലായിരുന്നതായി പൊലീസ് അറിയിച്ചു. സുബ്രമണി ഒരു വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയാണ്. വെള്ളിയാഴ്ച സല്‍മ സുബ്രമണിക്കൊപ്പം പോയതായി യുവതിയുടെ മക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തിലക് നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.സല്‍മയെ സുബ്രമണി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് ശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. നിലവില്‍ ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.