കൊച്ചി ∙ കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളുരുസ്വദേശി സൂരജ് ലാമ (58)യെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽഹേബിയസ് ഹർജിയുമായി മകൻ ഹൈക്കോടതിയിൽ. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതർ ആരെയും അറിയിക്കാതെ സൂരജ്ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകൻ കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങൾ ശേഖരിച്ച് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ കണ്ടെത്താൻ പൊലീസിനായില്ല എന്നു കാട്ടിയാണ് മകൻ സന്ദൻ ലാമ ഹർജി നൽകിയിരിക്കുന്നത്. ഈ മാസം 10ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടു പോലും പിതാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.