SSF Bengaluru ജില്ലാ സാഹിത്യോത്സവിന് അൽ അമീൻ കോളേജ് കാമ്പസിൽ തുടക്കമായി.ഷാജഹാൻ (deputy director ISRO head courters) ഉൽഘാടനം നിർവ്വഹിച്ചു. സയ്യിദ് ഇബ്റാഹിം ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മാഈൽ സഅദി കിൻയ, ഫാറൂഖ് അമാനി എന്നിവർ പ്രസംഗിച്ചു.അൽതാഫ് അലി സ്വാഗതവും നൗഫൽ മർസൂഖി നന്ദിയും പറഞ്ഞു.
ജിഎസ്ടി ഒഴിവാക്കി’; സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടില്ലെന്ന് മില്‍മ ചെയര്‍മാൻ
സംസ്ഥാനത്ത് മില്‍മാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മില്‍മ ചെയർമാൻ കെ എസ് മണി. മില്‍മ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജിഎസ്ടി ഒഴിവാക്കുന്ന സാഹചര്യത്തില്‍ വില വർധന വേണ്ട എന്ന് വിദഗ്ദ സമിതി ശുപാർശ ചെയ്തു. ജിഎസ്ടി ഒഴിവാക്കുമ്ബോള്‍ വില വർധിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ അമർഷം ഉണ്ടാക്കും. വില വർധനവ് അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരിഗണിച്ചാല്‍ മതി എന്നാണ് വിദഗ്ദ സമിതി ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു.
എറണാകുളം മേഖല ഒഴിച്ച് ബാക്കി രണ്ട് മേഖലകളും ഇപ്പൊള്‍ വില വർധന വേണ്ട എന്ന നിലപാട് എടുത്തു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാൻ മാത്രമേ ബോർഡിന് കഴിയൂ.പാല്‍ വില ഒരിക്കലും കൂട്ടണ്ട എന്ന നിലപാട് ഇല്ല. ഉചിതമായ സമയത്ത് അതില്‍ തീരുമാനം എടുക്കും. കർഷകരെ സഹയിക്കണ്ട എന്ന നിലപാട് ഇല്ല. വില വർധനവ് ഒഴിവാക്കാൻ സർക്കാർ സമ്മർദ്ദം ഇല്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്ന് നോക്കിയല്ല തീരുമാനം. 5 രൂപ വരെ വർധിപ്പിക്കാം എന്ന് സര്ക്കാര് പ്രതിനിധി പറഞ്ഞു. അത് ഒരു നിർദേശം മാത്രമാണ് എന്നും മാധ്യമങ്ങളോട് പറഞ്ഞു.